ശൈശവ വിവാഹം
ശൈശവ വിവാഹംRepresentational images

മൂന്നാറില്‍ വീണ്ടും ശൈശവ വിവാഹം; പതിനേഴുകാരിയെ വിവാഹം ചെയ്ത ഇരുപത്തിയാറുകാരനും കുടുംബത്തിനും എതിരെ കേസ്

യുവാവിനെതിരെ പോക്‌സോ ചുമത്തി.

മൂന്നാറില്‍ വീണ്ടും ശൈശവ വിവാഹം. പതിനേഴുവയസ്സുകാരിയെ വിവാഹം ചെയ്ത ഇരുപത്തിയാറുകാരനെതിരെയും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ഏഴ് മാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. യുവാവിനെതിരെ പോക്‌സോ വകുപ്പും ചുമത്തി.

ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ബാലവിവാഹം നടന്നിരുന്നു. പതിനാറുകാരിയെ വിവാഹം ചെയ്ത 47കാരനായ പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിരുന്നു. പെണ്‍കുട്ടിയിപ്പോൾ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. വിവാഹം നടന്നതായി ശിശു സംരക്ഷണ സമിതിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ കുടിയിലെത്തി പരിശോധന നടത്തിയത്.

എന്നാൽ ഗോത്രാചാരപ്രകാരമേ വിവാഹം നടന്നിട്ടുള്ളൂവെന്നും ഇരുവരും വെവ്വേറെയാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി സിഡബ്ല്യുസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ സി ഡബ്ല്യു സി പൊലീസിന് നിര്‍ദേശം നല്‍കി.

logo
The Fourth
www.thefourthnews.in