ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ; 16 കോടി ലഭിച്ച ഭാഗ്യ നമ്പര്‍ ഇതാ

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ; 16 കോടി ലഭിച്ച ഭാഗ്യ നമ്പര്‍ ഇതാ

രണ്ടാം സമ്മാനം ഒരുകോടി രൂപവീതം പത്തുപേര്‍ക്ക് ; ഒരു ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാംസമ്മാനം.

കേരള സര്‍ക്കാരിന്റെ ക്രിസ്മസ് ന്യൂഇയര്‍ ബംപര്‍ ഒന്നാം സമ്മാനം XD 236433 ടിക്കറ്റിന്. 16 കോടിയാണ് ഒന്നാം സമ്മാനം. കോഴിക്കോട് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്. ഒരുകോടി രൂപ വീതം പത്തുപേര്‍ക്കാണ് രണ്ടാം സമ്മാനം.

രണ്ടാം സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍

XA 107077, XB 158053, XC 398288, XD 422823, XE 213859, XG 323942, XH 226052, XJ 349740, XK 110254, XL 310145 നമ്പറിലുള്ള ടിക്കറ്റുകളാണ് രണ്ടാം സമ്മാനത്തിന് അര്‍ഹമായത് . ഒരു ലക്ഷം വീതം 20 പേര്‍ക്കാണ് മൂന്നാം സമ്മാനം.

മൂന്നാം സമ്മാനം

XA 318789 XB 308901 XC 226859 XD 347760 XE 399982 XG 110909 XH 329923 XJ 429747 XK 295287 XL 124050 XA 174548 XB 107102 XC 301642 XD 159389 XE 375357 XG 203934 XH 238853 XJ 100822

തിരുവനന്തപുരം ഗോര്‍ക്കിഭവനിലായിരുന്നു നറുക്കെടുപ്പ്. 400 രൂപയായിരുന്നു ഇത്തവണ ടിക്കറ്റ് നിരക്ക്. ക്രിസ്മസ് – ന്യൂ ഇയർ ബംപറിനായി 33 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 32,43,908 ടിക്കറ്റുകളാണ് വിറ്റഴിച്ചത്.

10 പരമ്പരകളാണ് ക്രിസ്മസ് - ന്യൂ ഇയര്‍ ഭാഗ്യക്കുറിക്കുള്ളത്. മുൻ വർഷത്തെ ക്രിസ്മസ് – ന്യൂ ഇയർ ബംപറിൽ ആറ് പരമ്പരകളാണുണ്ടായിരുന്നത്. ആകെ സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയായും ഇക്കുറി വർധിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in