സിനിമ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

സിനിമ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു; അന്ത്യം ചികിത്സയിലിരിക്കെ

മഹേഷിന്റെ പ്രതികാരം, ജാനേ മൻ, ജയ ജയ ജയ ഹേ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

സിനിമ താരം ഹരീഷ് പേങ്ങൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളം അമൃത ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വലതും ചെറുതുമായ നിരവധി സിനിമകളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടനായിരുന്നു ഹരീഷ് പേങ്ങൻ.

വയർ വേദന അനുഭവപ്പെട്ടത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ രോഗ ബാധിതനാണെന്ന് കണ്ടെത്തുന്നത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു അദ്ദേഹത്തിന് അടിയന്തിരമായി കരൾ മാറ്റിവയ്ക്കണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നു. കരൾ ദാനം ചെയ്യാൻ സഹോദരി തയ്യാറായിരുന്നുവെങ്കിലും പണം വിലങ്ങ് തടിയാവുകയായിരുന്നു. തുടർന്നുള്ള ചികിത്സയ്ക്ക് ഭീമമായ തുക ആവശ്യമായതിനെ തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.

മഹേഷിന്റെ പ്രതികാരം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ ആൻഡ് ജോ, മിന്നൽ മുരളി, ഷഫീഖിന്റെ സന്തോഷം തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിരുന്നു ഹരീഷ് പേങ്ങൻ.

logo
The Fourth
www.thefourthnews.in