തിരുവാർപ്പിൽ ബസുടമയെ  മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു,
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

തിരുവാർപ്പിൽ ബസുടമയെ മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു, കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

തൊഴിൽ തർക്കത്തെ തുടർന്ന് പോലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ മർദിച്ച സംഭവത്തിലാണ് സിഐടിയു നേതാവ് കെ ആർ അജയ്ക്കെതിരേ കേസെടുത്തിരുന്നത്

തിരുവാർപ്പിൽ ബസുടമയെ സിഐടിയു നേതാക്കൾ ആക്രമിച്ച സംഭവത്തിൽ സ്വമേധയായെടുത്ത കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. സത്യവാങ്മൂലത്തിൽ സംഭവത്തെ അജയൻ ന്യായീകരിച്ചിട്ടില്ല പകരം ഖേദം പ്രകടിപ്പിക്കുകയായിരുന്നുവല്ലോയെന്ന് കോടതി പറഞ്ഞു. സിഐടിയു നേതാവ് അജയൻ ഇന്നും കോടതിയില്‍ നേരിട്ട് ഹാജരായി. ആക്രമിക്കപ്പെട്ട ബസുടമയോടും കോടതിയോടും അജയൻ മാപ്പപേക്ഷിച്ചു. തുറന്ന കോടതിയിലായിരുന്നു അജയന് മാപ്പപേക്ഷക്ക് കോടതി അനുവാദം നൽകിയത്. അജയനെതിരെ നിലവിലുള്ള ക്രിമിനൽ കേസിന് ഈ ഉത്തരവ് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

തിരുവാർപ്പിൽ ബസുടമയെ  മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു,
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
'നാടകമല്ലേ നടന്നത്, അടിയേറ്റത് ഹൈക്കോടതിയുടെ മുഖത്ത്'; ബസിൽ കൊടികുത്തിയ സംഭവത്തില്‍ പോലീസിന് രൂക്ഷവിമര്‍ശനം

തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടിട്ടും ബസുടമ രാജ്മോഹനെ കെ ആർ അജയ് മർദിച്ച സംഭവത്തിലാണ് സിഐടിയു നേതാവിനെതിരെ കേസെടുത്തിരുന്നത്. തൊഴിൽ തർക്കത്തെത്തുടർന്ന് ബസുടമ രാജ്മോഹനു പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 6 പൊലീസുകാർ സംരക്ഷണത്തിനുണ്ടായിരിക്കെയാണ് രാജ്മോഹനെ സിഐടിയു നേതാവ് കെ ആർ അജയ് മർദിച്ചത്.

തിരുവാർപ്പിൽ ബസുടമയെ  മര്‍ദിച്ച സംഭവം; സിഐടിയു നേതാവ് മാപ്പുപറഞ്ഞു,
കോടതിയലക്ഷ്യ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കോട്ടയത്ത് ബസിൽ കൊടി കുത്തിയ സംഭവം; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകന് നേരെ കയ്യേറ്റം

സി ഐടി യു സമരത്തിൽ പ്രതിഷേധിച്ചു വെട്ടിക്കുളങ്ങര ബസിനു മുന്നിൽ ലോട്ടറിക്കച്ചവടം നടത്തുകയായിരുന്നു ഉടമ രാജ്മോഹൻ കൈമൾ. ജൂണ്‍ 25ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ്മോഹന് മർദനമേറ്റത്.

logo
The Fourth
www.thefourthnews.in