പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

ലൈഫ് പദ്ധതി തകർക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടലെന്നും മുഖ്യമന്ത്രി

ലൈഫ് പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന് മുന്നോടിയായി കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതി തകർക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെല്ലാവർക്കും ഭവനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമത്തിനു പിന്തുണ നൽകുക എന്നത് മനുഷ്യത്വപരമായ ഉത്തരവാദിത്തമാണെന്നും അത് നിറവേറ്റാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ലൈഫിനെ തകർക്കാൻ ശ്രമിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, പാവങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടാൻ ശ്രമിക്കരുത്.

എത്രവലിയ വെല്ലുവിളികൾ വന്നാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
ബില്ലുകൾ പരിഗണിക്കുന്നില്ല; തമിഴ്നാട്, കേരള ഗവർണർമാർക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഭവനരഹിതരില്ലാത്ത കേരളമെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ടു പോകുന്നത്. ലൈഫ് മിഷൻറെ ഭാഗമായി ഈ സാമ്പത്തികവർഷം 71,861 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാൻ ആണ് ലക്ഷ്യമിട്ടിരുന്നതെന്നും എന്നാൽ 1,41,257 വീടുകളാണ് നിർമ്മാണത്തിനായി കരാർ വച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിൽ 15,518 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. ലൈഫ് മിഷൻ തകർന്നു എന്നു ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് ലക്ഷ്യമിട്ടതിലും ഇരട്ടി വീടുകളുടെ നിർമ്മാണം നടക്കുകയാണെന്ന യാഥാർത്ഥ്യം.

എല്ലാവരും സുരക്ഷിതമായ പാർപ്പിടത്തിൽ ജീവിക്കണം എന്ന ലക്ഷ്യബോധമാണ് ലൈഫ് മിഷൻറെ രൂപീകരണത്തിലേക്കെത്തിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിൽ ഉണ്ടാകുന്ന ഓരോ തടസ്സവും ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
ക്രിക്കറ്റിനെ കുറിച്ച് എന്തേലും അറിയാമോ? അനുഷ്‌ക്കയ്ക്കും അതിയാ ഷെട്ടിക്കുമെതിരെ സെക്‌സിസ്റ്റ് പരാമർശവുമായി ഹർഭജൻ സിങ്

പി എം എ വൈ ഗ്രാമീൺ പദ്ധതിയിൽ 2020-21നു ശേഷം കേന്ദ്രം ടാർഗറ്റ് നിശ്ചയിച്ചു നൽകിയിട്ടില്ലാത്തതിനാൽ മൂന്ന് വർഷമായി ആ പട്ടികയിൽ നിന്നും പുതിയ വീടുകളൊന്നും അനുവദിക്കാൻ കഴിഞ്ഞിട്ടില്ല. ഈ നിലപാട് തിരുത്താൻ കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിൽ ഈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ എണ്ണം 2,36,670 ആണ്. ഇതിൽ 36,703 വീടുകൾക്കുള്ള സഹായമാണ് ഇതിനകം കേന്ദ്രം അനുവദിച്ചത്. ഇതിൽ 31,171ഉം പൂർത്തിയായിട്ടുണ്ട്. ഓരോ വർഷവും കേന്ദ്രം തീരുമാനിക്കുന്ന എണ്ണം അനുസരിച്ചാണ് വീടുകൾ അനുവദിക്കുന്നത്. കേരളത്തിന് അനുവദിക്കുന്ന സഹായം കൃത്യമായി വിതരണം ചെയ്യാൻ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ വീടുകൾ കേന്ദ്രം അനുവദിക്കുന്നില്ല എന്നതാണ് വസ്തുത എന്നും അദ്ദേഹം വ്യക്തമാക്കി.

വീടൊന്നിന് 72,000 രൂപയാണ് ഗ്രാമീണ പദ്ധതിക്കായി കേന്ദ്രസർക്കാർ നൽകുന്നത്. ഇത് 4,00,000 രൂപയാക്കി കേരളം വിതരണം ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ആ വാർത്തയിൽ പറഞ്ഞത് 2,10,000 രൂപ കേന്ദ്ര വിഹിതം എന്നാണ്. പി എം എ വൈ ഗ്രാമീണിൽ 260.44 കോടി കേരളത്തിന് ലഭിക്കേണ്ടതിൽ 187.5 കോടിയാണ് കിട്ടിയത്. ഇതിൽ 157.58 കോടി ചിലവാക്കിയിട്ടുണ്ട്. നിലവിൽ അനുവദിക്കപ്പെട്ട വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതിനു അനുസരിച്ച്, ബാക്കി തുകയും വിതരണം ചെയ്യും.

അനുവദിക്കുന്ന വീടുകൾക്ക് തന്നെ കടുത്ത നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണുള്ളത്. പി എം എ വൈ ഗുണഭോക്താവാണെന്ന വലിയ ബോർഡ് വെക്കണമെന്ന നിബന്ധന ഉൾപ്പെടെ വരുന്നുണ്ട്. മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണ് പാർപ്പിടം. അതും കേന്ദ്രസർക്കാരിൻറേയും പ്രധാനമന്ത്രിയുടേയും പരസ്യത്തിനുപയോഗിക്കണമെന്ന് വാശി പിടിക്കുന്നത് നല്ല കാര്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം കേരളത്തിനുള്ള ഫണ്ട് വിഹിതം നിരന്തരം തടഞ്ഞില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോട് അടുക്കാൻ കഴിയുന്ന സ്ഥിതി വരുമായിരുന്നു. ഫണ്ട് തടഞ്ഞും, അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിച്ചും മറ്റെല്ലാ മാർഗങ്ങളുപയോഗിച്ചും ലൈഫ് മിഷനെ തകർക്കാൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാവങ്ങളുടെ കഞ്ഞിയിൽ മണ്ണുവാരിയിടരുത്; ലൈഫ് പദ്ധതി ലക്ഷ്യം കാണുന്നതുവരെ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
അന്ന് യുക്രെയ്ന് വേണ്ടി, ഇന്ന് പലസ്തീനായി; ഇതാണ് കളിക്കളങ്ങളിലെ പ്രതിഷേധക്കാരൻ 'പൈജാമമാൻ' ജോൺസൺ

ക്രിക്കറ്റ് ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിനെ അഭിനന്ദിച്ച മുഖ്യമന്ത്രി ടീം ഇന്ത്യയ്ക്ക് തിരിച്ചുവരവും ആശംസിച്ചു. കാസർഗോഡ് ജില്ലയിൽ നടത്തിയ നവകേരള സദസിൽ തിരക്കു കാരണമുണ്ടാകുന്ന ബുദ്ധിമുട്ട് പരമാവധി കുറച്ച് വേദികളിൽ നിവേദനങ്ങൾ നൽകാനുള്ള സംവിധാനം ഒരുക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുമായി 14232 നിവേദനങ്ങളാണ് ലഭിച്ചത്. മഞ്ചേശ്വരത്തു 1908 ഉം കാസർഗോഡ് 3451ഉം ഉദുമയിൽ 3733ഉം കാഞ്ഞങ്ങാട് 2840ഉം തൃക്കരിപ്പൂർ 23000ഉം ആണ് ലഭിച്ചത്.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുൻപു തന്നെ നിവേദനങ്ങൾ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകൾ പ്രവർത്തിക്കും. നിവേദനം സമർപ്പിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ കൗണ്ടറുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുതിർന്ന പൗരൻമാർ, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.

നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്ന് അറിയാനാകും. രസീത് നമ്പരോ പരാതിയിലുള്ള മൊബൈൽ നമ്പറോ നൽകിയാൽ മതി. പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിലും കൂടുതൽ നടപടിക്രമം ആവശ്യമെങ്കിൽ പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥർ തീരുമാനം എടുക്കും. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ ജില്ലാ ഓഫീസർമാർ വകുപ്പ്തല മേധാവി മുഖേന റിപ്പോർട്ട് സമർപ്പിക്കും. ഇത്തരം പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ടു ദിവസത്തെ അനുഭവം മുൻ നിർത്തി ഇന്ന് മുതൽ ഓരോ കേന്ദ്രത്തിലും നവകേരള സദസ്സിൻറെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന ഇരുപതു കൗണ്ടറുകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in