വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും

വിദേശ സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല

കുടുംബത്തിനൊപ്പമുള്ള സ്വകാര്യ വിദേശസന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും കൊച്ചുമകനും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്.

ദുബായിൽനിന്നാണ് മൂന്നു പേരും കേരളത്തിലെത്തിയത്. വിദേശ സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുഖ്യമന്ത്രിക്കൊപ്പം വിദേശപര്യടനത്തിലുണ്ടായിരുന്ന ടൂറിസം - പൊതുമരാമത്ത് മന്ത്രിയും മരുമകനുമായ പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നാളെ തിരികെയെത്തും.

വിദേശ സന്ദർശനത്തിനുശേഷം മുഖ്യമന്ത്രി തിരികെയെത്തി, ചോദ്യങ്ങളോട് പ്രതികരിച്ചില്ല; മന്ത്രി റിയാസ് നാളെയെത്തും
ഇടതുപക്ഷത്തിന് ചെക്ക് വയ്ക്കുമോ? മമതയുടെ പിന്തുണ നീക്കത്തിന് പിന്നിലെ സ്വപ്‌നങ്ങള്‍

ഈ മാസം ആറിന് വിദേശ സന്ദർശനം ആരംഭിച്ച മുഖ്യമന്ത്രി 20നന് തിരികെയെത്തുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഇന്തോനേഷ്യ, സിംഗപ്പുർ, ദുബായ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് മുഖ്യമന്ത്രി തിരികെ എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രി വിദേശത്തേക്കുപോയതിൽ വിമർശനമുയർന്നിരുന്നു. ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ സിപിഎം നിർണായക മത്സരം നേരിടുന്നിതിനിടെയാണ് പാർട്ടി പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ വിദേശ സന്ദർശനം നടത്തിയതെന്നായിരുന്നു പ്രധാന വിമർശം.

സ്വകാര്യ സന്ദർശനത്തിന്റെ വിവരങ്ങൾ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചിരുന്നില്ല. പകരം ചുമതല നൽകാതെയാണ് മുഖ്യമന്ത്രി വിദേശത്തേക്കു യാത്ര തിരിച്ചത്. മന്ത്രിസഭാ യോഗങ്ങൾ ആവശ്യമെങ്കിൽ ഓൺലൈനായി നടത്താനായിരുന്നു തീരുമാനം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടമുള്ളതിനാൽ അടിയന്തര സ്വഭാവമുള്ള ഫയലുകളിൽ മാത്രമേ മുഖ്യമന്ത്രിക്കു തീരുമാനമെടുക്കാൻ കഴിയുമായിരുന്നുള്ളൂ.

logo
The Fourth
www.thefourthnews.in