കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ്; സോഷ്യല്‍ മീഡിയയിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് എഫ്‌ഐആര്‍

മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് വകുപ്പ് 153, 153 എ (ജാമ്യമില്ലാ വകുപ്പ്) പ്രകാരമാണ് കേസെടുത്തത്.

കളമശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴി വിദ്വേഷ പ്രചാരണം നടത്തിയെന്ന ആരോപണത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പോലീസ്. മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് 153, 153 എ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ
'രാജീവ് ചന്ദ്രശേഖര്‍ വിഷമല്ല, കൊടുംവിഷം'; കേന്ദ്രമന്ത്രി വിടുവായത്തം പറയുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി സെന്ററല്‍ പോലീസ് സ്‌റ്റേഷനാണ് കേസെടുത്തിരിക്കുന്നത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി സൈബര്‍ സെല്‍ എസ്‌ഐ പ്രമോദ് വൈ റ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് ജോയ് ആണ് എഫ്‌ഐആര്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കളമശേരി സ്‌ഫോടനത്തിനു പിന്നാലെ സാമൂഹികമാധ്യമങ്ങളെ കര്‍ശനമായി നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

സ്‌ഫോടനത്തിനുപിന്നാലെ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രതികരണമാണ് മന്ത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. ചന്ദ്രശേഖറിന്റെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

നിലവില്‍ പതിനെട്ടോളം കേസുകളാണ് കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in