നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് പരാതി; ഇരയായത് എറണാകുളം സ്വദേശിനിയായ 20 വയസ്സുകാരി

നഴ്സിങ് വിദ്യാർഥിനിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് പരാതി; ഇരയായത് എറണാകുളം സ്വദേശിനിയായ 20 വയസ്സുകാരി

സുഹൃത്തുക്കളായ രണ്ടുപേര്‍ യുവതിയെ ബലമായി മദ്യപിപ്പിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി

എറണാകുളം സ്വദേശിനായ നഴ്സിങ് വിദ്യാര്‍ഥിനി കോഴിക്കോട് പീഡനത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കളായ രണ്ടുപേര്‍ വിദ്യാർഥിനിയെ ബലമായി മദ്യപിപ്പിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. കോഴിക്കോട് കസബ പോലീസ് കേസ് എടുത്തു.

എറണാംകുളം സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനിയാണ് പീഡിപ്പിച്ചതായി പരാതി നൽകിയത്.രണ്ടു പേർക്കെതിരെ കസബ പോലീസ് കേസെടുത്തു. കഴിഞ്ഞ 18ന് രാത്രി ബീച്ചിനു സമീപം ഇവർ താമസിക്കുന്ന കെട്ടിടത്തിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്.

മദ്യപിച്ച 2 പേരും യുവതിക്കും മദ്യം നൽകുകയായിരുന്നുവെന്നാണ് പരാതി. പ്രതികളിൽ ഒരാൾ കോഴിക്കോടും മറ്റൊരാൾ എറണാകുളത്തും പഠിക്കുകയാണ്. അബോധാവസ്ഥയിലായ വിദ്യാർഥിനി രാവിലെ ബോധം വന്നശേഷം സുഹൃത്തിനെ വിളിച്ചു വരുത്തി ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. നഴ്സിംഗ് കോളേജിലെത്തിയ കുട്ടിയിൽ മാനസിക അസ്വാസ്ഥ്യം കണ്ടതിനെ തുടർന്ന് സ്ഥാപന അധികൃതർ കൗൺസിലിംഗ് നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

കോഴിക്കോട് പേയിംഗ് ഗസ്റ്റായി താമസിച്ച് വരുകയായിരുന്നു വിദ്യാർഥിനി. പ്രതികളുടെ സി സി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. പ്രതികളുടെ വിശദാംശങ്ങൾ പുറത്ത് വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് കസബ സിഐ അറിയിച്ചു.

logo
The Fourth
www.thefourthnews.in