ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണം; കേരള സര്‍വകലാശാല വി സിക്ക് പരാതി

ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുന:പരിശോധിക്കണം; കേരള സര്‍വകലാശാല വി സിക്ക് പരാതി

സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്

യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗുരുതര പിഴവ് കണ്ടെത്തിയ ഗവേഷണ പ്രബന്ധം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വകലാശാലയ്ക്ക് പരാതി. ചങ്ങമ്പുഴയുടെ 'വാഴക്കുല'എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിന്റെ ഒരു ഭാഗത്ത് പരാമർശമുണ്ട്. ഇത് വിവാദമായതോടെ പ്രബന്ധത്തിനെതിരെ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയത്.

സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഫ്യൂഡല്‍ ശക്തികള്‍ ചൂഷണം ചെയ്യുന്നതിന്റെ ആവിഷ്‌ക്കാരമായ 'വാഴക്കുല'എന്ന കവിതയെയും അതിന്റെ രചയിതാവായ കവിയേയുമാണ് ചിന്താ ജെറോം അപമാനിച്ചതെന്ന് പരാതിയില്‍ പറയുന്നു. ചങ്ങമ്പുഴയ്ക്ക് പകരമായി വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തില്‍ സമാനമായ നിരവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഗവേഷണത്തിന് മേല്‍നോട്ടം വഹിച്ച പിവിസിയോ മൂല്യനിര്‍ണയം നടത്തിയവരോ പ്രബന്ധം പൂര്‍ണമായും പരിശോധിക്കാതെയാണ് പിഎച്ച്ഡിക്ക് ശുപാര്‍ശ ചെയ്തതെന്നും പരാതിയിലുണ്ട്.

വൈലോപ്പിള്ളിയുടെ പേര് പോലും അക്ഷരത്തെറ്റോടെ രേഖപ്പെടുത്തിയിട്ടുള്ള പ്രബന്ധത്തില്‍ സമാനമായ നിരവധി തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ടെന്നും പരാതി

'നവലിബറല്‍ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയ ശാസ്ത്ര അടിത്തറ' എന്ന വിഷയത്തില്‍ തയ്യാറാക്കിയ പ്രബന്ധത്തിനാണ് കേരള സര്‍വകലാശാല ചിന്താ ജെറോമിന് 2021 ല്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി ബിരുദം നല്‍കിയത്. കേരള സര്‍വകലാശാല മുന്‍ പിവിസി ഡോ:പി പി അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. അതേസമയം തെറ്റ് സംഭവിച്ചതായി ഓർക്കുന്നില്ലെന്നാണ് ചിന്തയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in