'കഴുതക്കണ്ണീർ, നാണം കെട്ടവൾ'; വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺ​ഗ്രസ് നേതാക്കൾ

'കഴുതക്കണ്ണീർ, നാണം കെട്ടവൾ'; വീണാ ജോർജിനെ അധിക്ഷേപിച്ച് കോൺ​ഗ്രസ് നേതാക്കൾ

വീണ ജോർജ് നാണം കെട്ടവളെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ അധിക്ഷേപ പരാമർശവുമായി കോൺഗ്രസ് നേതാക്കൾ. കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ മൃതദേഹത്തിനരികിൽ ആരോഗ്യമന്ത്രി കരഞ്ഞ സംഭവം ചൂണ്ടിക്കാട്ടി മുന്‍ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷുമാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. കോട്ടയം ഡിസിസിയുടെ എസ് പി ഓഫീസ് മാർച്ചിലായിരുന്നു സംഭവം.

ഗ്ലിസറിൻ തേച്ചാണ് വീണ ജോർജ് വന്ദനയുടെ മൃതദേഹത്തിനരികിൽ നിന്ന് കരഞ്ഞതെന്നും മന്ത്രിയുടേത് കഴുതക്കണ്ണീരാണെന്നുമായിരുന്നു മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരിഹാസം. കേസിനെ ദുർബലപ്പെടുത്തുന്ന തരത്തിൽ പരസ്യമായി പ്രസ്താവന നടത്തിയിട്ട് വന്ദനയുടെ മാതാപിതാക്കൾക്ക് മുൻപിൽ വന്ന് കരഞ്ഞ് കാണിച്ചിട്ട് കാര്യമുണ്ടോയെന്ന് തിരുവഞ്ചൂർ ചോദിച്ചു. മന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

ആരോഗ്യ മന്ത്രിയെ നാണംകെട്ടവളെന്ന് അധിക്ഷേപിച്ച ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഡോ. വന്ദനയെ ഇല്ലാതാക്കിയത് സർക്കാരാണെന്നും ആരോപിച്ചു.

logo
The Fourth
www.thefourthnews.in