'ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുന്നു, വിനോദയാത്ര പോകുന്ന മോദിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല'; രൂക്ഷവിമർശനവുമായി ഖാർഗെ

'ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുന്നു, വിനോദയാത്ര പോകുന്ന മോദിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല'; രൂക്ഷവിമർശനവുമായി ഖാർഗെ

തൃശൂരിൽ കോൺഗ്രസിന്റെ മഹാജന സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഖാർഗെ

ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് പൊതുമേഖലയെ തകർത്ത് മോദി സ്വകാര്യ മേഖലയെ പരിളാലിക്കുകയാണെന്നും തൃശൂരിൽ കോൺഗ്രസിന്റെ മഹാജന സഭ ഉദ്ഘാടനം ചെയ്ത് ഖാർഗെ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഖാര്‍ഗെ ഉന്നയിച്ചത്. രാജ്യത്ത് സ്ത്രീകളും ദളിത് പിന്നാക്കവിഭാഗത്തിൽപ്പെട്ടവരും കടുത്ത അനീതി നേരിടുകയാണ്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും രൂക്ഷമാണ്. ഇഡിയെും സിബിഐയെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ വേട്ടയാടുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കോൺഗ്രസ് ജയിച്ചാൽ ഇന്ത്യ മൊത്തം ജയിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെയും ബംഗാൾ മുതൽ ഗുജറാത്ത് വരെയുമുള്ള പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.

'ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുന്നു, വിനോദയാത്ര പോകുന്ന മോദിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല'; രൂക്ഷവിമർശനവുമായി ഖാർഗെ
ഉത്തരാഖണ്ഡ് ഏകീകൃത സിവില്‍ കോഡിലേക്ക്; കരട് റിപ്പോര്‍ട്ടിന് മന്ത്രിസഭയുടെ അംഗീകാരം

അവധിക്കാലം ആഘോഷിക്കാൻ ലക്ഷദ്വീപിൽ പോകുന്ന മോദിക്ക് മണിപ്പൂരിലെ കുട്ടികളെയും സാധാരണക്കാരെയും കാണാൻ സമയമില്ല. കലാപം നടക്കുന്ന മണിപ്പൂരിലേക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കുന്നില്ല. മോദിക്ക് അവധിക്കാലം ആഘോഷിക്കാൻ ലക്ഷദ്വീപിൽ പോകാൻ സമയമുണ്ടെന്നും എന്നാൽ മണിപ്പൂരിലെ കുട്ടികളെയും സാധാരണക്കാരെയും കാണാൻ സമയമില്ലെന്നും ഖാർഗെ വിമര്‍ശിച്ചു.

സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡമെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിൽ അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരുകൾ വികസനം മാത്രമായിരുന്നു ലക്ഷ്യംവെച്ചത്.

'ഫെഡറിലസത്തെ മോദി സർക്കാർ തകർക്കുന്നു, വിനോദയാത്ര പോകുന്ന മോദിക്ക് മണിപ്പൂരിൽ പോകാൻ സമയമില്ല'; രൂക്ഷവിമർശനവുമായി ഖാർഗെ
'വിമ‍‍‍‍ര്‍ശിക്കുന്നവരോട് മാന്യമായി പെരുമാറണം'; പാ‍ര്‍ട്ടി പ്രഖ്യാപനത്തെ പിന്തുണച്ചവ‍ര്‍ക്ക് നന്ദി പറഞ്ഞ് വിജയ്

അന്തരിച്ച മുൻമുഖ്യമന്ത്രിമാരായ കെ കരുണാകരൻ, ഉമ്മൻചാണ്ടി എന്നിവരെയും ഖാർഗെ ഓർമിച്ചു. രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു കർഷകൻ പോലും ദുരിതത്തിലാവില്ലെന്നും രാജ്യത്ത് വികസനവും ക്ഷേമവും സമൃദ്ധിയും കോൺഗ്രസ് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in