കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍  
കെപിസിസി

കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍ കെപിസിസി

മെയ് 10, 11 ദിവസങ്ങളില്‍ വയനാട്ടില്‍ നടന്ന നേതൃസംഗമം കെപിസിസിക്ക് ആത്മ പരിശോധനയുടെത് കൂടിയായിരുന്നു

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാന്‍ കര്‍ണാടക മോഡല്‍ പ്രവര്‍ത്തനം മാതൃകയാക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിന് മുമ്പ് തന്നെ ഡിക ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കര്‍ണാടക പിസിസി കൈക്കൊണ്ട തന്ത്രങ്ങള്‍ കേരളത്തിലും പരീക്ഷിക്കാന്‍ കെപിസിസി തയ്യാറെടുത്തിരുന്നു. ഇതിനൊപ്പം കര്‍ണാടകയില്‍ പാര്‍ട്ടി നേടിയ മിന്നും വിജയം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല. മെയ് 10, 11 ദിവസങ്ങളില്‍ വയനാട്ടില്‍ നടന്ന നേതൃസംഗമം കെപിസിസിക്ക് ആത്മ പരിശോധനയുടെത് കൂടിയായിരുന്നു.

കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍  
കെപിസിസി
കർണാടക തൂത്തുവാരി കോൺഗ്രസ്; വെറുപ്പിന്റെ ചന്തയടപ്പിച്ച് സ്നേഹത്തിന്റെ കട തുറന്നെന്ന് രാഹുൽ; തോൽവി സമ്മതിച്ച് ബിജെപി

ഉൾപാർട്ടി പ്രശ്നങ്ങളെക്കുറിച്ച് പരസ്യ പ്രതികരണം നടത്തുന്ന പതിവ് കോൺഗ്രസ്‌ ശൈലിയിൽ നിന്നും മാറി നേതൃയോഗത്തിൽ അഥവ സംഘടന ചട്ടക്കൂടിനുള്ളിൽ അവ കൃത്യമായി അവതരിപ്പിക്കപ്പെടുന്നത് കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അപൂർവമായി നടക്കുന്ന കാഴ്ചയാണ്. ഒരു മാസത്തിനകം പുനഃസംഘടന പൂർത്തിയാക്കിയില്ലെങ്കിൽ കെപിസിസി അധ്യക്ഷനായി തുടരാനില്ലെന്ന് സുധാകരൻ തുറന്നടിച്ചത് ഒരു രാജി പ്രഖ്യാപനത്തിനപ്പുറം 2024ലെ ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് പുനഃസംഘടന വേഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ്.

ഉൾപാർട്ടി പ്രശ്നങ്ങളെക്കുറിച്ച് പരസ്യ പ്രതികരണം നടത്തുന്ന പതിവ് കോൺഗ്രസ്‌ ശൈലിയിൽ നിന്നും മാറി നേതൃയോഗത്തിൽ അഥവ സംഘടന ചട്ടക്കൂടിനുള്ളിൽ അവ കൃത്യമായി അവതരിപ്പിക്കപ്പെടുന്നത് കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് അപൂർവമായി നടക്കുന്ന കാഴ്ചയാണ്

സുധാകരന്റെ പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം വിളിച്ച് പുനഃസംഘടന വേഗത്തിലാക്കാൻ സംഘടനാ ചുമലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കർശന നിർദ്ദേശമാണ് നൽകിയത്. കെഎസ്‌യു മഹിളാ കോൺഗ്രസ് പുനഃസംഘടനകൾ സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെ സ്വന്തം നിലയിൽ പൂർത്തിയാക്കി, കേരളത്തിലെ കോൺഗ്രസിനെ വിഴുങ്ങാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ മുനയിൽ നിൽക്കുമ്പോൾ പുനഃസംഘടന വേഗമാക്കാനുള്ള കെസി വേണുഗോപാലിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. പിന്നാലെ ചേർന്ന രാഷ്ട്രീയകാര്യ സമിതിയും മെയ് 30 നകം സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ധാരണയിലെത്തി.

കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍  
കെപിസിസി
കോൺഗ്രസ് പ്രചാരണത്തിന്റെ അരങ്ങിലും അണിയറയിലും മലയാളിത്തിളക്കം

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷം എന്ന് ഊറ്റം കൊള്ളുമ്പോഴും താഴെത്തട്ടിൽ സംഘടനയില്ലാത്തതാണ് കേരളത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി

നേതൃയോഗത്തിന്റെ തുടക്കത്തിൽ സംഘടനയിലെ ഐക്യമില്ലായ്മയെയും ചേരിതിരിവിനെ കുറിച്ചും സുധാകരൻ തുറന്നടിച്ചെങ്കിൽ യോഗം അവസാനിച്ച് ചുരമിറങ്ങുമ്പോൾ നേതാക്കൾക്കിടയിലെ ഐക്യത്തെ കുറിച്ചാണ് കെ സുധാകരൻ സംസാരിച്ചത്. വി ഡി സതീശനും എംഎം ഹാസനും മുരളീധരനും എല്ലാം പതിവില്ലാത്ത ആത്മവിശ്വാസമാണ് പ്രകടിപ്പിച്ചത്.

സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷം എന്ന് ഊറ്റം കൊള്ളുമ്പോഴും താഴെത്തട്ടിൽ സംഘടനയില്ലാത്തതാണ് കേരളത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇതിനു പരിഹാരം കാണാനുള്ള ഒരുക്കത്തിലാണ് പാർട്ടി. ഗ്രൂപ്പ് ചേരിതിരിവുകൾ മാറ്റിവെച്ച് 2024 ന് മുൻപ് സംഘടനയുണ്ടാക്കാനുള്ള പണി കോൺഗ്രസ് തുടങ്ങി കഴിഞ്ഞു. നേതൃയോഗത്തിന് പിന്നാലെ പുനസംഘടനയുടെ ചുമതലയുള്ള സമിതി ജില്ലകളിൽ നിന്നും ലഭിച്ച അന്തിമ പട്ടിക പരിശോധിച്ചുവരികയാണ്. എത്രയും വേഗം പുനസംഘടന പൂർത്തിയാക്കി താഴെ തട്ടിലേക്ക് ഇറങ്ങാനാണ് കെപിസിസി തീരുമാനം

ദളിത്, പിന്നോക്ക, യുവജന, വിദ്യാർഥി ക്ഷേമം, ന്യൂനപക്ഷ, പ്രവാസി സംഘടനകൾ, സർവീസ് സംഘടനകൾ തുടങ്ങി നേതാക്കളുടെ സംഘടനാ പ്രവർത്തനം വിലയിരുത്താൻ ഉൾപ്പെടെ 15 ഉപസമിതികൾ രൂപീകരിക്കാനാണ് കെപിസിസി തീരുമാനം

താഴെത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങാനും കെപിസിസി പ്രത്യേക സമിതികൾ രൂപീകരിക്കും. ദളിത്, പിന്നോക്ക, യുവജന, വിദ്യാർഥി ക്ഷേമം, ന്യൂനപക്ഷ, പ്രവാസി സംഘടനകൾ, സർവീസ് സംഘടനകൾ തുടങ്ങി നേതാക്കളുടെ സംഘടനാ പ്രവർത്തനം വിലയിരുത്താൻ ഉൾപ്പെടെ 15 ഉപസമിതികൾ രൂപീകരിക്കാനാണ് കെപിസിസി തീരുമാനം. ഉപസമിതികൾ രൂപീകരിക്കുന്നതിനൊപ്പം മുതിർന്ന നേതാക്കൾക്ക് ഇവിടെ മുഴുവൻ സമയ ചുമതലയും നൽകും.

വയനാട്ടിലെ നേതൃയോഗത്തിൽ എടുത്ത തീരുമാനപ്രകാരം ജൂലൈയോടെ ബൂത്ത് കമ്മിറ്റികളുടെ രൂപീകരണം പൂർത്തിയാകും. മണ്ഡലം കമ്മിറ്റികൾ ചേർന്ന് ബൂത്ത് തലത്തിലെ പദ്ധതികൾ വീതിച്ച് നൽകാനാണ് തീരുമാനം. ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് ബൂത്ത് തലത്തിൽ വോട്ടർ പട്ടിക പരിശോധിച്ച് പുതിയ വോട്ടർമാരെ കൂട്ടിച്ചേർക്കാനും അനർഹരുടെ വോട്ടുകൾ വെട്ടാനുമുള്ള നടപടികൾ ഉടൻ ആരംഭിക്കും. കോൺഗ്രസ് വോട്ടുകൾ ഉറപ്പിക്കാനും സിപിഎം , ബിജെപി ഉൾപ്പെടെയുള്ളവർ നടത്തുന്ന കള്ളവോട്ടുകൾ തടയാനുമാണ് നേരത്തെ പരിശോധനകൾ ആരംഭിക്കുന്നത്.

കര്‍ണാടക മോഡലില്‍ പ്രതീക്ഷ; തിരഞ്ഞെടുപ്പിന് കച്ചമുറുക്കാന്‍  
കെപിസിസി
കസേരകളി തുടരുന്നു; കര്‍ണാടക മുഖ്യമന്ത്രിക്കായി ഇന്നും ചര്‍ച്ച

ആഗസ്റ്റ് മാസത്തോടെ ബൂത്ത് തലത്തിൽ തുടങ്ങി മണ്ഡലം, നിയോജക മണ്ഡലം തലത്തിൽ കുടുംബ സംഗമങ്ങളും ബഹുജന സംഗമങ്ങളും കോൺഗ്രസ് സംഘടിപ്പിക്കും. സാമൂഹ്യ, സാംസ്കാരിക ഫ്ലാറ്റ്ഫോമുകൾ രൂപീകരിക്കുകയും ഇതിലെ പ്രവർത്തനങ്ങൾ സജീവമാക്കാനും കെപിസിസി ഇതിനോടകം തന്നെ താഴെത്തട്ടിൽ നിർദേശം നൽകി കഴിഞ്ഞു. വരും ദിവസങ്ങളിൽ 2024 ലെ തിരഞ്ഞെടുപ്പിൽ ലക്ഷ്യമിട്ട് താഴെ തട്ടിലെ പ്രവർത്തകരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി നിയോജകമണ്ഡലത്തെ 5 മുതൽ 8 വരെ മേഖലകളായി തിരിച്ച് ക്യാമ്പുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടി.

മെയ് 20ന് യുഡിഎഫ് നേതൃത്വം നടക്കുന്ന സെക്രട്ടറിയേറ്റ് വളയിൽ സമരത്തോടെ താഴെത്തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കാനാണ് പാർട്ടി തീരുമാനം. കർണാടക മാതൃകയിൽ വിഷയങ്ങൾ ജനങ്ങളിലേക്ക് ഉയർത്തികാണിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്.പാർട്ടി ഉണരുന്നു എന്ന് കോൺഗ്രസുകാർ പറയുമ്പോഴും കാര്യങ്ങൾ എങ്ങനെ നീങ്ങുമെന്ന് കണ്ടുതന്നെ അറിയണം. കെഎസ്‌യു, മഹിളാ കോൺഗ്രസ് എന്നീ പോഷക സംഘടനകൾ പുനഃസംഘടിക്കപെട്ട ഘട്ടത്തിൽ നേതാക്കൾ ചേരിതിരിഞ്ഞാണ് പ്രതികരണങ്ങൾ നടത്തിയത്

കെപിസിസി പുനഃസംഘടന പട്ടികയും ലോക്സഭ സ്ഥാനാർത്ഥി പട്ടികയും ഉൾപ്പെടെ വരുമ്പോൾ പാർട്ടിക്കുള്ളിൽ എന്ത് സംഭവിക്കും എന്ന് കോൺഗ്രസുകാർക്ക് പോലും പ്രവചിക്കാൻ ആകില്ലെന്ന യാഥാർത്ഥ്യം അങ്ങനെ തന്നെ നിലനിൽക്കുന്നു. എങ്കിലും കർണാടകയിൽ പയറ്റിയ രാഷ്ട്രീയ തന്ത്രം പയറ്റിയാൽ കേരളത്തിലും അധികാരത്തിലും തിരിച്ചെത്താൻ ആകും എന്ന പ്രതിക്ഷയിലാണ് നേതൃത്വം .

logo
The Fourth
www.thefourthnews.in