മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നു
മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നു

'കൈവയ്ക്കാന്‍ ആകെയുള്ളത് ഇന്ധനവും മദ്യവും മാത്രം'; ജനങ്ങള്‍ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഒരു തവണ സംഭവിക്കുന്നതാണ്, മാസം തോറും ഇന്ധന വില കുട്ടുന്നവരുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് ഇന്ധനത്തിന് സെസും, മദ്യ വിലയും വര്‍ധിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ നികുതി വര്‍ധനവിന്റെ മറ്റ് പലമാര്‍ഗങ്ങളും സ്രോതസുകളും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ നിരവധി പരിമിതികളുണ്ട്. ഇപ്പോള്‍ രണ്ട് മാര്‍ഗങ്ങളാണുള്ളത് ഒന്ന് ഇന്ധനമാണ്, മറ്റൊന്ന് മദ്യമാണ് ഇതില്‍ കൈവയ്ക്കു എന്നല്ലാതെ മറ്റ് വഴിയില്ല. നാടിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് സമാഹരിക്കുന്നതിന് ഈ നടപടി ആവശ്യമായി വന്നു. അതിനാലാണ് ജനങ്ങള്‍ അതിനെ പിന്തുണയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ ഒരു തവണ സംഭവിക്കുന്നതാണ്, മാസം തോറും ഇന്ധന വില കുട്ടുന്നവരുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തുന്നു
പര്‍വതീകരിച്ച നുണകള്‍ക്ക് സംസാരിക്കുന്ന കണക്കുകള്‍ മറുപടി; നികുതി കുറയ്ക്കാന്‍ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി

നികുതി വര്‍ധന സംബന്ധിച്ച വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളെ തള്ളിയ മുഖ്യമന്ത്രി പെട്രോള്‍-ഡീസല്‍ വില നിര്‍ണ്ണയാധികാരം കുത്തകകള്‍ക്ക് വിട്ടുനല്‍കിയ കൂട്ടരാണ് ഇപ്പോള്‍ സമരം ചെയ്യുന്നതെന്നും പരിഹസിച്ചു. തരാതരം പോലെ വില കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അധികാരം നല്‍കിയവരാണ് കോൺഗ്രസുകാരാണ്. ഇന്ധന സെസിനെതിരെ കോൺഗ്രസിനൊപ്പം ബിജെപിയും സമരത്തിന് വന്നത് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു.

2015ലെ ബജറ്റില്‍ പെട്രോളിനും - ഡീസലിനും യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരു രൂപ അധിക നികുതിയായിരുന്നു. അന്ന് ഇന്നത്തേതിന്‍റെ പകുതിക്കടുത്ത് വിലയേ പെട്രോളിനും-ഡീസലിനുമുണ്ടായിരുന്നുള്ളു. എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സുകാരെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

എണ്ണകമ്പനികളെ പ്രീണിപ്പിച്ചും ജനങ്ങളെ പിഴിഞ്ഞും മുന്നോട്ടുപോയവരാണ് കോണ്‍ഗ്രസ്സുകാര്‍

മുഖ്യമന്ത്രി

ഏത് സാഹചര്യത്തിലാണ് ഇന്ധന സെസ് ഏര്‍പ്പെടുത്തേണ്ടി വന്നതെന്ന് സഭയില്‍ കൃത്യമായി വിശദീകരിച്ചതാണ്. കേന്ദ്ര സര്‍ക്കാരിന്‍റെ കേരളത്തോടുള്ള പകപോക്കല്‍ നയങ്ങള്‍ ന് നിര്‍ബന്ധിതരാക്കിയതാണ്. ഞെരുക്കി തോല്‍പ്പിച്ചുകളയാം എന്ന മനോഭാവമാണ് കേന്ദ്രത്തിന്. അതിന് കുടപിടിക്കുന്ന പണിയാണ് ഇവിടുത്തെ യുഡിഎഫ് നേതൃത്വം ചെയ്യുന്നത്. ഇതൊക്കെ മനസിലാക്കുന്ന ജനങ്ങള്‍ യുഡിഎഫും ബിജെപിയും ചേര്‍ന്ന് നടത്തുന്ന സമരകോലാകലങ്ങള്‍ മുഖവിലയ്ക്കെടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

2020–21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021–22ൽ 37.01 ശതമാനമായി കുറഞ്ഞു. 2022–23ൽ 36.38 ശതമാനമായി

കേരളം കടക്കെണിയിലാണെന്നും ധനധൂർത്താണെന്നും ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞു. 2020–21 സാമ്പത്തിക വർഷം ആഭ്യന്തര വരുമാനത്തിന്റെ 38.51 ശതമാനമായിരുന്നു കടം. അത് 2021–22ൽ 37.01 ശതമാനമായി കുറഞ്ഞു. 2022–23ൽ 36.38 ശതമാനമായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ കടം കുതിച്ചുയരുന്നു എന്നത് വസ്തുതാവിരുദ്ധമാണ്. 2022–23ൽ കടത്തിന്റെ വളർച്ച 10.3 ശതമാനമായിരുന്നു. 2023–24ലെ ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് കടത്തിന്റെ വളർച്ച 10.21 ശതമാനമാണ്. സംസ്ഥാനത്തിന്റെ വരുമാനവും വർധിച്ചു. തനതു നികുതി വരുമാനത്തിൽ 2021–22ൽ 22.41 ശതമാനം വർധനയുണ്ടായി. ജിഎസ്ടിയിൽ 2021–22ൽ 20.68 ശതമാനമാണ് വർധനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് ജീവനും ജീവനോപാധികളും നിലനിര്‍ത്താന്‍ സര്‍ക്കാരിന് അധിക ചെലവ് ഏറ്റെടുക്കേണ്ടിവന്നു. ആ സാഹചര്യത്തില്‍ കടം വര്‍ദ്ധിച്ചത് സ്വാഭാവികമാണ്. ഇത് അഖിലേന്ത്യാ തലത്തിലും ആഗോളതലത്തിലും ഉണ്ടായിട്ടുണ്ട്. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാകുമ്പോള്‍, വരുമാനം നിലയ്ക്കുമ്പോള്‍, അസാധാരണ സാമ്പത്തിക സാഹചര്യം ഉടലെടുക്കുന്നു. ഇതാണ് 2020-21ല്‍ ഇവിടെയും ഉണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മൂലധന ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയിലൂടെ നടപ്പാക്കിവരുന്നത്. ഈ വികസന പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് അംഗങ്ങളുടെ മണ്ഡലങ്ങളിലും നടന്നുവരുന്നുണ്ട്. ഇതെല്ലാം മറച്ചുവച്ച് സര്‍ക്കാരിനും കിഫ്ബിക്കും എതിരെ അനാവശ്യ പ്രചാരണം നടത്തുകയാണ്.

കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുത

കിഫ്ബി അപ്രസക്തമെന്ന വാദം അസംബന്ധം

കിഫ്ബിക്ക് ബജറ്റ് വിഹിതം നൽകിയില്ലെന്ന പ്രതിപക്ഷ വാദം ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി. കിഫ്ബിക്ക് വകയിരുത്തൽ 2810 കോടി രൂപയാണ് കിഫ്ബിയോട് എന്തിനാണിത്ര അസഹിഷ്ണുതയെന്നും അദ്ദേഹം ചോദിച്ചു.

നിത്യനിദാന ചെലവുകള്‍ക്ക് കടമെടുക്കുന്ന സര്‍ക്കാര്‍ എന്നാണ് ആവർത്തിച്ച് പ്രചാരണം നടത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ റവന്യൂ ചെലവുകളില്‍ ഗണ്യമായ ഒരു ഭാഗം വികസന ചെലവുകളാണ്. വിദ്യാഭ്യാസ, ആരോഗ്യ, കൃഷി, ഗ്രാമവികസന, ജലസേചന മേഖലകളില്‍ ചെലവഴിക്കുന്ന തുക. ഇവയെല്ലാം സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്നതുമാണ്. ശമ്പളവും പെന്‍ഷനും നല്‍കാന്‍ കടമെടുക്കുന്നു എന്നാണ് വലിയ പ്രചാരണം.

വികസനച്ചെലവിനെ ധൂർത്തെന്നു വിളിച്ച് ആക്ഷേപിക്കുകയാണ്. മന്ത്രിമാരുടെ നാമമാത്രമായ ചെലവിനെ ധൂർത്തെന്ന് വിളിക്കുന്നു. റവന്യൂ എസ്റ്റിമേറ്റിന്റെ 0.0087 ശതമാനം മാത്രമാണ് മന്ത്രിമാരുടെ ചെലവ്. സംസ്ഥാന സർക്കാരിനെ താ‌റടിക്കാനാണ് ധൂർത്തെന്ന പ്രചാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

logo
The Fourth
www.thefourthnews.in