ഉദ്ഘാടനം നിശ്ചയിച്ചു, കേന്ദ്ര  മന്ത്രിയുമെത്തി, പക്ഷേ ഓഫീസെവിടെ?

ഉദ്ഘാടനം നിശ്ചയിച്ചു, കേന്ദ്ര മന്ത്രിയുമെത്തി, പക്ഷേ ഓഫീസെവിടെ?

സര്‍വകലാശാലയ്ക്ക് അകത്ത് എംപ്ലോയീസ് സംഘിന്റെ ഓഫീസ് എന്നെഴുതി വച്ച കെട്ടിടം സംഘടനയ്ക്ക് അനുവദിച്ചതല്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി

കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എംപ്ലോയീസ് സംഘിന് കെട്ടിടം അനുവദിച്ചതിനെച്ചൊല്ലി വിവാദം. ഇന്നാണ് ഓഫീസ് ഉദ്ഘാടനത്തിന് തീയതി നിശ്ചയിച്ചിരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് പോസ്റ്ററും എംപ്ലോയീസ് സംഘ് പുറത്തിറക്കിയിരുന്നു.

എന്നാല്‍, സര്‍വകലാശാലയ്ക്ക് അകത്ത് എംപ്ലോയീസ് സംഘിന്റെ ഓഫീസ് എന്നെഴുതി വച്ച കെട്ടിടം സംഘടനയ്ക്ക് അനുവദിച്ചതല്ലെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കി. മറ്റൊരു പൂട്ടിട്ട് ഓഫീസ് പൂട്ടുകയും ചെയ്തു. കോണ്‍ഗ്രസ്, സിപിഎം സംഘടനകള്‍ ഓഫീസ് ഉദ്ഘാടനത്തിനെതിരെ രംഗത്തു വന്നതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഉച്ചയോടെ സര്‍വകലാശാല ആസ്ഥാനത്ത് എത്തിയ കേന്ദ്രമന്ത്രി ഉദ്ഘാടനത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് പ്രതികരിച്ചത്. വിസിയെ കണ്ട് മന്ത്രി മടങ്ങി.

logo
The Fourth
www.thefourthnews.in