എൽദോസ് കുന്നിപ്പിള്ളിൽ
എൽദോസ് കുന്നിപ്പിള്ളിൽ

എല്‍ദോസിന്റെ അറസ്റ്റ് തടഞ്ഞ് കോടതി; മുന്‍കൂര്‍ ജാമ്യ ഹർജിയില്‍ അന്തിമ വിധി വരും വരെ അറസ്റ്റ് പാടില്ല

നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമവാദം നടക്കുക

ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നിപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞ് കോടതി. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് എല്‍ദോസ് കുന്നിപ്പിള്ളിലിന്റെ അറസ്റ്റ് തടഞ്ഞത്. എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി നിര്‍ദേശം. വഞ്ചിയൂര്‍ പോലീസ് രജിസ്റ്റര്‍ കേസിലാണ് കോടതി ഉത്തരവ്. നാളെയാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമവാദം നടക്കുക.

അഭിഭാഷകന്റെ ഓഫീസില്‍ വച്ച് എല്‍ദോസ് കുന്നിപ്പിള്ളില്‍ മര്‍ദ്ദിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വഞ്ചിയൂര്‍ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി എംഎല്‍എ ജില്ലാ കോടതിയെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കല്‍, കേസില്‍ നിന്നും പിന്മാറാനായി കൃത്രിമ രേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങളാണ് എല്‍ദോസിനെതിരെ വഞ്ചിയൂർ പോലീസ് ചുമത്തിയത്. കേസില്‍ നിന്ന് പിന്മാറാണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് രേഖകളില്‍ ഒപ്പിടാൻ നിർബന്ധിച്ചുവെന്നും മർദ്ദിച്ചുവെന്നുമാണ് യുവതിയുടെ മൊഴി.

അതേയമയം തെളിവെടുപ്പിന്റെ ഭാഗമായി എംഎല്‍എയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ച് ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായാണ് പരിശോധന. പിന്നീട് കോവളത്തെ ഗസ്റ്റ് ഹൌസിലും സ്യൂയിസൈഡ് പോയിന്റിലും എത്തിച്ച് തെളിവെടുപ്പ് നടത്തി.

logo
The Fourth
www.thefourthnews.in