പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ആശുപത്രികളില്‍ മാസ്ക് നിര്‍ബന്ധം

ആരോഗ്യമന്ത്രിയുടെ നേത്യത്വത്തില്‍ ഉന്നതതല യോഗം ചേർന്നു

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ വര്‍ധന രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ചൊവ്വാഴ്ച ആകെ 172 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ കോവിഡ് കേസുകള്‍. നിലവില്‍ ആകെ 1026 കോവിഡ് ആക്ടീവ് കേസുകളുണ്ട്. ഇതില്‍ 111 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. എന്നാല്‍ ഇതുവരെ കോവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ല. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും നിരീക്ഷണം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ കോവിഡ് സ്ഥിതി വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. ദിവസവും ആരോഗ്യ വകുപ്പ് കോവിഡ് കേസുകള്‍ അവലോകനം ചെയ്ത് വരുന്നതായും മന്ത്രി വ്യക്തമാക്കി.

പ്രതീകാത്മക ചിത്രം
ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; മാർഗനിർദേശം പുതുക്കി കേന്ദ്രസർക്കാർ

കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്. അതിനാല്‍ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. മറ്റ് രോഗമുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

പ്രതീകാത്മക ചിത്രം
രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ കൂടുന്നു; പ്രതിദിന രോഗബാധിതർ 1000 കടന്നു

കോവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങള്‍ കൂടുതല്‍ മാറ്റിവയ്ക്കും. പുതിയ വകഭേദം വന്നിട്ടുണ്ടോയെന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകളില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടിയിട്ടില്ല. ആവശ്യമായ പരിശോധനാ കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെ എം എസ് സി എല്ലിന് മന്ത്രി നിര്‍ദേശം നല്‍കി.

കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാന്‍ കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കിയിരുന്നു.

logo
The Fourth
www.thefourthnews.in