സിപിഎം - സിഐടിയു നേതാവ് 
ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

സിപിഎം - സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

മൂന്ന് തവണ ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുതിര്‍ന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു. സിഐടിയു സംസ്ഥാന അദ്ധ്യക്ഷനും ദേശീയ ഉപാദ്ധ്യക്ഷനുമായ ആനത്തലവട്ടം ആനന്ദൻ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമായ ആനത്തലവട്ടം ആനന്ദൻ 1987 ,1996, 2006 വർഷങ്ങളിൽ ആറ്റിങ്ങൽ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ ഭൗതീക ശരീരം ചിറയിന്‍കീഴ് സ്വവസതിയിലേക്ക് കൊണ്ടു പോകും. നാളെ 11 മണി മുതല്‍ എകെജി സെന്ററില്‍ പൊതു ദര്‍ശനം. തുടര്‍ന്ന് രണ്ടു മണി മുതല്‍ സിഐടിയു ഓഫിസില്‍ പൊതു ദര്‍ശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് ശാന്തികവാടത്തിലാണ് സംസ്‌കാരം.

സിഐടിയു സംസ്ഥാന പ്രസിഡന്റാണ്

തിരുവനന്തപുരം വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ നാരായണിയുടെയും വി കൃഷ്ണന്റെയും മകനായി 22 ഏപ്രിൽ 1937 നാണ് ആനത്തലവട്ടത്തിന്റെ ജനനം. ഭാര്യ: ലൈല. രണ്ട് മക്കള്‍.

1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിന്റെ ഭാഗമായാണ് ആനത്തലവട്ടം ആനന്ദൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്

1954ൽ ഒരണ കൂടുതൽ കൂലിക്കു വേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിന്റെ ഭാഗമായാണ് ആനത്തലവട്ടം ആനന്ദൻ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. ട്രാവൻകൂർ കയർ വർക്കേഴ്സ് യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം, മറ്റു പ്രാദേശിക യൂണിയനുകളുടെ ഭാരവാഹി എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. 1956ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ആനത്തലവട്ടം പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിന് ഒപ്പം നിലകൊള്ളുകയായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി അംഗം, ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, കേരള കയർ വർക്കേഴ്സ് സെന്റർ ജോയിന്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. കേരള കയർ വർക്കേഴ്സ് സെന്റർ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in