"ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം, ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ", പരാജയം സമ്മതിച്ച് എ കെ ബാലന്‍

"ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം, ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലല്ലോ", പരാജയം സമ്മതിച്ച് എ കെ ബാലന്‍

കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത് അത് ഉണ്ടാകുമോ എന്ന് നോക്കാമെന്നും ബാലന്‍

പുതുപ്പളളി ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ലീഡ് ഉയര്‍ത്തുന്നതിനിടെ പരാജയം സമ്മതിച്ച് സിപിഎം. ഇടതുപക്ഷം ജയിച്ചാല്‍ അത് ലോകാത്ഭുതം. ഇപ്പോള്‍ അത്ഭുതങ്ങള്‍ ഒന്നും സംഭവിക്കുന്നില്ലല്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത് അത് ഉണ്ടാകുമോ എന്ന് നോക്കാമെന്നും ബാലന്‍ പറഞ്ഞു. 52 വർഷം ഉമ്മൻ ചാണ്ടി കൈവശം വെച്ച മണ്ഡലമല്ലേ, അതുണ്ടാകുമോയെന്ന് നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

 ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വന്‍ ലീഡ് ഉയർത്തുകയാണ്. ഇതുവരെ ആറായിരത്തില്‍ അധികം വോട്ടുകളുടെ ലീഡാണ് ചാണ്ടിക്കുള്ളത്. ആദ്യം വോട്ട് എണ്ണിയ അയര്‍ക്കുന്നം യു ഡി എഫിന് ഒപ്പമാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് അയര്‍ക്കുന്നത് ലഭിച്ച വോട്ട് മറികടന്നാണ് ചാണ്ടി ഉമ്മൻ ആദ്യ റൗണ്ടില്‍ ലീഡ് വർധിപ്പിച്ചത്.അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മൻചാണ്ടിക്ക് 1293 വോട്ടിന്‍റെ ലീഡാണ് ഉണ്ടായിരുന്നത്.

logo
The Fourth
www.thefourthnews.in