നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

നയനയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

കൊലപാതകമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്

യുവ സംവിധായിക നയനാ സൂര്യയുടെ ദുരൂഹമരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. നയനയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്. എഡിജിപി എം ആർ അജിത് കുമാറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

നയനയുടെ മരണത്തിലെ കൊലപാതക സാധ്യത അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിക്കുന്നതിന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. കേസില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്നും നിലവിൽ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ജെ കെ ദിനിൽ അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നയന വാടകയ്ക്ക് താമസിച്ചിരുന്ന വെള്ളയമ്പലം ആല്‍ത്തറയിലെ വീട്ടിൽ, പ്രധാന സാക്ഷി മെറിനൊപ്പമെത്തി പോലീസ് തെളിവെടുത്തിരുന്നു.

logo
The Fourth
www.thefourthnews.in