24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം

ഗുജറാത്ത് കര്‍ണാടക കേരള ലക്ഷദ്വീപ് എന്നീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്

അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഗുജറാത്ത് കര്‍ണാടക കേരള ലക്ഷദ്വീപ് എന്നീ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നായിരുന്നു മുന്നറിയിപ്പ്. ഈ തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരളത്തിന്റെ എട്ട് ജില്ലകളിലായി യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 145 കിലോ മീറ്റര്‍വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനെ തുടര്‍ന്ന് കര്‍ണാടക ഗോവ മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ തീര മേഖലയില്‍ ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
അറബിക്കടലില്‍ ബിപോര്‍ ജോയ് ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും, കടലാക്രമണത്തിന് സാധ്യത

നിലവില്‍ ഗോവയില്‍ നിന്നും 690 കിലോ മീറ്റര്‍ മാറി പടിഞ്ഞാറു ഭാഗത്തും മുംബൈയില്‍ നിന്ന് 640 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറും പോര്‍ബന്തറിന് 640 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറുമായാണ് ചുഴല്ക്കാറ്റ് സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടായേക്കാം . ഈ സാഹചര്യം കണക്കിലെടുത്ത് ഗുജറാത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളും അവധിയാണ്.

24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കും

ഈ സാഹചര്യം കണക്കിലെടുത്ത് ഈ സംസ്ഥാനങ്ങളിലെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയവര്‍ തിരികെ വരണമെന്നുമാണ് നിര്‍ദേശം. കടല്‍ പ്രക്ഷുബ്ദമാകുന്ന ഒരു സ്ഥിതി ഉണ്ടാകുകയാണെങ്കില്‍ മത്സ്യതൊഴിലാളികളെ കടല്‍തീരത്തു നിന്നും മാറ്റി പാര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നുമായിരുന്നു വല്‍സാദ് തഹസില്‍ദാറായ ടി സി പട്ടേല്‍ പറഞ്ഞെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തത്.

24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
കേരളത്തില്‍ അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത, തിരുവനന്തപുരത്ത് കടലോര ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചു

ഞായറാഴ്ച്ചയോ തിങ്കളാഴ്ച്ചയായി ചുഴലിക്കാറ്റ് ഗുജറാത്തിലെത്താന്‍ സാധ്യതയുണ്ടായതിനാല്‍ എല്ലാ വിധ മുന്‍ കരുതലും സ്വീകരിച്ചിട്ടുണ്ടെന്നാണ് സൂറത്ത് കളക്ടര്‍ ബി കെ വാസവ ഇന്ത്യന്‍എക്‌സ്പ്രസിനോട് പറഞ്ഞു. ജൂണ്‍10 ,11 ,12 തീയതികളില്‍ കാറ്റിന്റെ വേഗത 45 മുതല്‍ 55 നോട്ട് വരെ ഉയരാന്‍ സാധ്യതയുണ്ട്. തീരദേശമേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എല്ലാ തുറമുഖങ്ങളിലും മുന്നറിയിപ്പ് സിഗ്നല്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പ്രതികൂല കാലവസ്ഥയെ കുറിച്ച് കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും തുറമുഖ അധികൃതര്‍ക്ക് നിര്‍ദേശമുണ്ട്.

24 മണിക്കൂറിനുള്ളില്‍ ബിപോര്‍ജോയ് വീണ്ടും ശക്തി പ്രാപിക്കും; മൂന്നു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം
അറബിക്കടലില്‍ ബിപോര്‍ ജോയ് ചുഴലിക്കാറ്റ്; 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും, കടലാക്രമണത്തിന് സാധ്യത

അറബിക്കടലിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. തെക്ക് കിഴക്കന്‍ അറബിക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദം മധ്യ തെക്കന്‍ അറബിക്കടലിനും അതിനു സമീപത്തുള്ള തെക്ക് കിഴക്കന്‍ അറബിക്കടലിനും മുകളിലായി ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയായിരുന്നു. കേരളത്തില്‍ കാലാവര്‍ഷത്തിനുമേല്‍ സ്വാധീനം ചെലുത്താനും ബിപോര്‍ജോയിക്ക് സാധിച്ചു.

logo
The Fourth
www.thefourthnews.in