തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്

തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്

കൊല്ലം പാലക്കാട് ജില്ലകളില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പ്. തൃശൂര്‍ ജില്ലയില്‍ ഇന്ന് മുതല്‍ നാല് ദിവസം ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യവരെ ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താപനില ഉയരുന്ന സാഹര്യത്തില്‍ സംസ്ഥാനത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം പാലക്കാട് ജില്ലകളില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ട്. കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

തൃശൂരില്‍ താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും, സംസ്ഥാനം നേരിടാന്‍ പോകുന്നത് കൊടും ചൂടെന്ന് മുന്നറിയിപ്പ്
ആഗോള താപനില രണ്ട് ഡിഗ്രി വർധിച്ചാൽ ഇന്ത്യയിലെയും പാകിസ്ഥാനിലെയും 220 കോടി ജനങ്ങളെ കാത്തിരിക്കുന്നത് കൊടുംചൂട്

നിലവിലെ ചൂടിനേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിവരെ താപനിലയില്‍ ഉയര്‍ച്ച രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ വരുന്ന ദിവസങ്ങളില്‍ അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in