പലതവണ വിലക്കിയിട്ടും ദുർമന്ത്രവാദ സംഘങ്ങളുമായി ബന്ധം തുടർന്നു; 'അന്യഗ്രഹ ജീവിതത്തെ' പറ്റിയും പഠനം,  ദുരൂഹത മാറാതെ മരണം

പലതവണ വിലക്കിയിട്ടും ദുർമന്ത്രവാദ സംഘങ്ങളുമായി ബന്ധം തുടർന്നു; 'അന്യഗ്രഹ ജീവിതത്തെ' പറ്റിയും പഠനം, ദുരൂഹത മാറാതെ മരണം

ആര്യയുടേയും ദേവിയുടേയും കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ വരുത്തിയ ശേഷം നവീന്‍ കൈ മുറിക്കുകയായിരുന്നു

അരുണാചല്‍ പ്രദേശില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മൂന്നു മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഗുവാഹത്തിയില്‍ എത്തിച്ചശേഷം ഇന്ന് കൊല്‍ക്കത്ത വഴി തിരുവനന്തപുരത്തേക്കു കൊണ്ടുവരും. 3 പേരും സഞ്ചരിച്ച കാര്‍ ഇന്നലെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ കണ്ടെത്തി. വിമാനത്താവളത്തില്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷമാണ് ഇവര്‍ അരുണാചലിലേക്ക് പോയത്. ദേവിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്‌കരിക്കും. നവീന്റെ സംസ്‌കാരം കോട്ടയം മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നാളെ നടക്കും.

വീട്ടില്‍ നിന്നുമാറി കഴിഞ്ഞ രണ്ടുവര്‍ഷമായി പേരൂര്‍ക്കട അമ്പലമുക്കിലാണ് നവീനും ദേവിയും വാടകയ്ക്ക് താമസിച്ചിരുന്നത്. നവീന്‍ തോമസിന്റെയും ദേവിയുടെയും വീട്ടില്‍നിന്നു കണ്ടെത്തിയ ലാപ്‌ടോപ്പില്‍ അന്യഗ്രഹ ജീവികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയതിന്റെ സൂചനകള്‍ കണ്ടെത്തി. മരണാനന്തരം എത്തുമെന്നു കരുതുന്ന അന്യഗ്രഹങ്ങളിലെ ജീവിതരീതി സംബന്ധിച്ച സംശയങ്ങളും മറുപടികളുമായി 500, 1000 പേജുകള്‍ വീതമുള്ള പുസ്തകങ്ങള്‍ ലാപ്‌ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ആയുര്‍വേദ ഡോക്ടര്‍മാരായിരുന്ന ഇരുവരുടെയും സുഹൃത്തായ അധ്യാപിക ആര്യയുടെയും ദുരൂഹ മരണങ്ങളുമായി ഇത്തരം താത്പര്യങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയ അരുണാചലിലെ സിറോയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് പ്ലേറ്റില്‍ മുടി കണ്ടെത്തിയതും ദുര്‍മന്ത്രവാദമാണെന്ന സംശയം ബലപ്പെടുത്തുന്നു. ആര്യയുടേയും ദേവിയുടേയും കഴുത്തിലും കൈകളിലും ആഴത്തിലുള്ള മുറിവുകള്‍ വരുത്തിയ ശേഷം നവീന്‍ സ്വയം കൈ മുറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച ബ്ലെയ്ഡ് മുറിയിലെ കട്ടിലില്‍ നിന്ന് കണ്ടെത്തി. മുറിയില്‍ ബലപ്രയോഗം നടന്നെന്ന് കാണിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ല. മുറിയില്‍ കുപ്പിഗ്ലാസ് മാത്രമാണ് ഉടഞ്ഞനിലയില്‍ കണ്ടെത്തിയത്.

പലതവണ വിലക്കിയിട്ടും ദുർമന്ത്രവാദ സംഘങ്ങളുമായി ബന്ധം തുടർന്നു; 'അന്യഗ്രഹ ജീവിതത്തെ' പറ്റിയും പഠനം,  ദുരൂഹത മാറാതെ മരണം
കേഡല്‍ ജിന്‍സണ്‍ രാജ, ആസ്ട്രല്‍ പ്രൊജക്ഷന്‍; തിരുവനന്തപുരം ഞെട്ടിവിറച്ച ആ ഏപ്രില്‍ മാസം

എന്തിനാണ് ഇവര്‍ അരുണാചലിലെ സിറോയില്‍ എത്തിയത് എന്ന അന്വേഷണവും നടക്കുന്നുണ്ട്. ഈ മേഖലയില്‍ മന്ത്രവാദ സംഘടനകളുടെ കണ്‍വെന്‍ഷന്‍ നടന്നതായും സൂചനയുണ്ട്. മരിച്ച ദേവിയുടെ അച്ഛനുമായി അരുണാചല്‍ പോലീസ് സംസാരിച്ചപ്പോള്‍ ഇവര്‍ ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നതായും അത് വിലക്കിയിരുന്നതായും അറിയിച്ചതായി ലോവര്‍ സുബാന്‍സിരി എസ് പി കെനി ബാഗ്ര പറഞ്ഞു.

മാര്‍ച്ച് 28-നാണ് ഇവര്‍ ഹോട്ടലില്‍ 305-ാം നമ്പര്‍ മുറിയെടുക്കുന്നത്. 31 വരെ പുറത്ത് പോയിട്ടുണ്ട്. രാവിലെ ഭക്ഷണം കഴിച്ചശേഷമാണ് ഇവര്‍ പുറത്തുപോയിരുന്നത്. എന്നാല്‍ ഒന്നാം തീയതി ഇവരെ കണ്ടില്ല. വൈകീട്ട് വിളിച്ചുനോക്കിയിട്ടും ആരും തുറന്നില്ല. രണ്ടാം തീയതി വാതില്‍ ശക്തിയായി തള്ളി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് എസ്പി പറഞ്ഞു.

പലതവണ വിലക്കിയിട്ടും ദുർമന്ത്രവാദ സംഘങ്ങളുമായി ബന്ധം തുടർന്നു; 'അന്യഗ്രഹ ജീവിതത്തെ' പറ്റിയും പഠനം,  ദുരൂഹത മാറാതെ മരണം
സ്വപ്‌നത്തില്‍ ലഭിക്കുന്ന സന്ദേശം; പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര, ദുരൂഹ മരണങ്ങള്‍ക്ക് പിന്നിൽ ബ്ലാക്ക് മാജിക്ക്?

അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തത്. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നും എല്ലാ വശങ്ങളും പോലീസിന്റെ അന്വേഷണപരിധിയിലുണ്ടെന്നും എസ്പി വ്യക്തമാക്കി. നവീനും ദേവിയും മുന്‍പ് ഒരു തവണ അരുണാചലില്‍ എത്തിയെന്ന വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in