ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യം; പ്രതിപക്ഷ എംഎൽഎമാരുടെ നിയമസഭ സത്യഗ്രഹം ഇന്നവസാനിപ്പിക്കും

ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കണമെന്ന ആവശ്യം; പ്രതിപക്ഷ എംഎൽഎമാരുടെ നിയമസഭ സത്യഗ്രഹം ഇന്നവസാനിപ്പിക്കും

ഷാഫി പറമ്പിൽ , മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവരാണ് സമരം അവസാനിപ്പിക്കുക

സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിർദേശങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിൽ നടത്തുന്ന സത്യാഗ്രഹം ഇന്നവസാനിപ്പിക്കും. നിയമസഭ ഇന്ന് പിരിയുന്നത് കണക്കിലെടുത്താണ് ഷാഫി പറമ്പിൽ , മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി ആർ മഹേഷ് എന്നിവർ സമരം അവസാനിപ്പിക്കുന്നത്.

അധിക നികുതി നിർദേശങ്ങൾ പിൻവലിക്കുകയോ ഇന്ധന സെസിന് ഇളവ് നൽകുകയോ ചെയ്യാത്ത സാഹചര്യത്തിൽ ഇന്ന് പ്രതിപക്ഷം ചോദ്യോത്തര വേളയിൽ തന്നെ സഭക്കകത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് സാധ്യത. പിന്നീട് സഭ ബഹിഷ്ക്കരിച്ച് സത്യാഗ്രഹമിരിക്കുന്ന എംഎൽമാർക്കൊപ്പം നിയമസഭയിൽ നിന്ന് പുറത്തേക്ക് ഇറങ്ങും. അടുത്ത ഘട്ടത്തിൽ നടത്തുന്ന സമരങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിക്കും. പ്രതിഷേധ സൂചകമായി പ്രതിപക്ഷ എംഎൽമാർ ഒരുമിച്ച് നിയമസഭയിലേക്ക് നടക്കാനും തീരുമാനിച്ചിട്ടുണ്ട്

logo
The Fourth
www.thefourthnews.in