ശബരിമലയിലെ തിരക്ക്: സർക്കാർ നിർദേശങ്ങളിൽ ഹൈക്കോടതി ദേവസ്വം ബോർഡിന്റെ നിലപാട് തേടി

ശബരിമലയിലെ തിരക്ക്: സർക്കാർ നിർദേശങ്ങളിൽ ഹൈക്കോടതി ദേവസ്വം ബോർഡിന്റെ നിലപാട് തേടി

കഴിഞ്ഞ ദിവസം സർക്കാർ തലത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളടങ്ങുന്ന റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ കോടതിയിൽ സമർപ്പിച്ചു

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള നിർദേശങ്ങൾ സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു. നിർദേശങ്ങൾ സംബന്ധിച്ച് ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അമിക്കസ് ക്യൂറിയുടെയും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെയും നിലപാട് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തേടി. കഴിഞ്ഞ ദിവസം സർക്കാർ തലത്തിൽ ചേർന്ന യോഗത്തിലെ തീരുമാനങ്ങളടങ്ങുന്ന റിപ്പോർട്ട് പത്തനംതിട്ട ജില്ലാ കളക്ടർ കോടതിയിൽ സമർപ്പിച്ചു.

വെർച്വൽ ക്യൂ മുഖേനയുള്ള പ്രതിദിന ബുക്കിങ് 90,000 ഉം ദർശനം 19 മണിക്കൂറുമാക്കിയതുമടക്കം നിർദേശങ്ങളാണ് സമർപ്പിച്ചത്. ഭക്തരുടെ ഒഴുക്ക് ക്രമാതീതമായാൽ എരുമേലി, പത്തനംതിട്ട, കോട്ടയം തുടങ്ങി സമീപ സ്ഥലങ്ങളിൽ ജില്ലാ കളക്ടർമാരുടെ അറിവോടെ തീർഥാടകരുടെ വാഹനങ്ങൾ നിയന്ത്രിക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് പോലീസ് നൽകിയത്. ഇത് സംബന്ധിച്ച ഹർജികൾ നാളെ വീണ്ടും പരിഗണിക്കും.

പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷെഡ്യൂൾ സർവീസുകൾ പഴയപടി തുടരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു

എന്നാൽ പത്തനംതിട്ടയിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഷെഡ്യൂൾ സർവീസുകൾ പഴയപടി തുടരുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇവ സ്പെഷ്യൽ സർവീസുകളാക്കി മാറ്റിയിട്ടില്ലെന്നും തീർഥാടകരിൽ നിന്ന് കെഎസ്ആർടിസി അധിക നിരക്ക് ഈടാക്കുന്നുവെന്നതടക്കം പരാതിയിൽ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹർജിയിൽ കെഎസ്ആർടിസി വിശദീകരിച്ചു. ഷെഡ്യൂൾ സർവീസുകളുടെ പട്ടികയും കെഎസ്ആർടിസി സമർപ്പിച്ചു. ഈ ഹർജി വെള്ളിയാഴ്ച ദേവസ്വം ബെഞ്ച് പരിഗണിക്കും

logo
The Fourth
www.thefourthnews.in