അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി

പ്രതി അസ്ഫാക് ആലത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അന്വേഷണത്തിന് ബിഹാർ പോലീസിന്റെ സഹായം തേടുമെന്നും ഡിഐജി ശ്രീനിവാസ് പറഞ്ഞു

ആലുവയിൽ ക്രൂരപീഡനത്തിന് ശേഷം അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ്. കേസന്വേഷണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതിയെ എത്രയും വേഗം പിടികൂടാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

പെൺകുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി അസ്ഫാക് ആലത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും അന്വേഷണത്തിന് ബിഹാർ പോലീസിന്റെ സഹായം തേടുമെന്നും ഡിഐജി ശ്രീനിവാസ് പറഞ്ഞു. പ്രതിയ്ക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകം നടത്തിയത് അസ്ഫാക് ആലം ആണെന്ന് സമ്മതിച്ചതായും പോലീസ് വ്യക്തമാക്കി. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്ന് ആലുവ മാർക്കറ്റിലേക്ക് പോലീസ് എത്തിയത്. മാലിന്യ കൂമ്പാരത്തിനുളളിൽ മറവ് ചെയ്ത മൃതദേഹത്തിന്റെ മുകളിൽ മൂന്ന് കല്ലുകൾ എടുത്ത് വച്ച നിലയിലാണ് കണ്ടെത്തിയത്.

പ്രതി ബിഹാർ സ്വദേശി അസ്ഫാക് ആലം ആദ്യം മൊഴികൾ മാറ്റിപറയുകയായിരുന്നുവെന്നു ആലുവ റൂറൽ എസ് പി വിവേക് കുമാർ ഐപിഎസ് പറഞ്ഞു. സംഭവത്തിൽ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും എന്തിനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നുമുളള കാര്യങ്ങൾ അന്വേഷണസംഘം അന്വേഷിച്ചു വരികയാണ്.

logo
The Fourth
www.thefourthnews.in