വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ

ഫൈസലിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ തിങ്കളാഴ്ച വാദം തുടരും.

വധശ്രമക്കേസിലെ പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ ഹൈക്കോടതിയിൽ. പരുക്കുകൾ ഗുരുതരമായിരുന്നില്ലെന്ന് ഡോക്ടറുടെ മൊഴിയുണ്ട്. മാരകായുധങ്ങളുമായി അക്രമിച്ചിട്ടില്ലെന്നും മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബൽ കോടതിയെ അറിയിച്ചു.

വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ
ഹൈക്കോടതികളിൽ കെട്ടിക്കിടക്കുന്നത് ജനപ്രതിനികൾക്കെതിരായ 5,175 ക്രിമിനല്‍ കേസുകൾ; നാലിലൊന്നും ഉത്തർപ്രദേശിൽ

ഫൈസലിന്റെ കുറ്റവും ശിക്ഷയും നേരത്തെ സിംഗിൾബെഞ്ച് സസ്പെൻഡ് ചെയ്തെങ്കിലും വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തിലാണ് അപ്പീൽ ഹർജി ജസ്റ്റിസ് എൻ നഗരേഷിന്റെ പരിഗണനക്കെത്തിയത്. ഫൈസലിന്റെ ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീൽ ഹർജിയിൽ ഹൈക്കോടതിയിൽ തിങ്കളാഴ്ച വാദം തുടരും.

വധശ്രമക്കേസ്; പരാതിക്കാരനെ വധിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ
കെ എം ബഷീര്‍ കൊലപാതകം: ശ്രീറാം വെങ്കിട്ടരാമന്‍ ഡിസംബര്‍ 11ന് ഹാജരാകണമൈന്ന് വിചാരണ കോടതി, നടപടി സുപ്രീംകോടതി വിധി പ്രകാരം

2009 ഏപ്രിലിൽ മുൻകേന്ദ്രമന്ത്രി പി എം സെയ്‌ദിന്റെ മരുമകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ മുഹമ്മദ് ഫൈസലിന് ലക്ഷദ്വീപിലെ കോടതി പത്ത് വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. ഫൈസലിന് വിധിച്ച ശിക്ഷ അപ്പീൽ ഹൈക്കോടതി സസ്പെൻഡ് ചെയ്തതിനെതിരെ ലക്ഷദ്വീപ് ഭരണകൂടവും സ്വാലിഹുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ശിക്ഷ സസ്പെൻഡ് ചെയ്ത ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയ ശേഷമാണ് വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചത്.

logo
The Fourth
www.thefourthnews.in