സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു

സംവിധായകന്‍ വേണുഗോപന്‍ അന്തരിച്ചു

അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പില്‍

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ യു വേണുഗോപന്‍ (70) അന്തരിച്ചു. ചേര്‍ത്തല കടക്കരപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാത്രി 8.30നു വീട്ടുവളപ്പില്‍.

കുസൃതിക്കുറുപ്പ്, ഷാര്‍ജ ടു ഷാര്‍ജ, ചൂണ്ട, സ്വര്‍ണം, ദ റിപ്പോര്‍ട്ടര്‍, സര്‍വോപരി പാലാക്കാരന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

10 വര്‍ഷത്തോളം പി പദ്മരാജന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. കരിയിലക്കാറ്റുപോലെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ്, സീസണ്‍, ഇന്നലെ, ഞാന്‍ ഗന്ധര്‍വന്‍, തുടങ്ങിയ ചിത്രങ്ങളില്‍ പദ്മരാജന്റെ സഹസംവിധായകനായിരുന്നു. 1995ല്‍, ജയറാം-മീന ജോഡികളുടെ കുസൃതിക്കുറുപ്പ് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്.

ഭാര്യ: ലത. മക്കള്‍: ലക്ഷ്മി (നിഷ്, തിരുവനന്തപുരം), വിഷ്ണുഗോപന്‍ (എന്‍ജിനീയര്‍, ഫിഷെര്‍). മരുമകന്‍: രവീഷ്.

logo
The Fourth
www.thefourthnews.in