സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി; കോണ്‍ഗ്രസ് എം പിമാര്‍ കെ സി വേണുഗോപാലിനെ കണ്ടു

സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി; കോണ്‍ഗ്രസ് എം പിമാര്‍ കെ സി വേണുഗോപാലിനെ കണ്ടു

കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്നും സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും എംപിമാർ ആരോപിച്ചു

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ സംസ്ഥാന കോൺഗ്രസിൽ വീണ്ടും പോര്‍വിളി മുറകുന്നു. കെ മുരളീധരൻ, എം കെ രാഘവൻ എന്നിവരടക്കം അടക്കം ഏഴ് കോണ്‍ഗ്രസ് എം പിമാര്‍ ഡല്‍ഹിയില്‍ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കണ്ടു. കൂടിക്കാഴ്ചയിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടുകൾക്കെതിരെ കടുത്ത അതൃപ്തിയാണ് എം പിമാർ പ്രകടിപ്പിച്ചത്. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നുവെന്നും സംഘടനാ സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും എംപിമാർ ആരോപിച്ചു.

സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി; കോണ്‍ഗ്രസ് എം പിമാര്‍ കെ സി വേണുഗോപാലിനെ കണ്ടു
'ബോധപൂര്‍വം അപമാനിക്കുന്നു, ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല'; കെപിസിസി നേതൃത്വത്തിനെതിരെ കെ മുരളീധരന്‍

നേതൃത്വത്തിന്റെ ഏകപക്ഷീയ ഇടപെടല്‍ അവസാനിപ്പിക്കണം. കെ മുരളീധരനും എം കെ രാഘവനും നോട്ടീസ് നല്‍കിയ നടപടിയിലെ തെറ്റ് തിരുത്തണം എന്നീ കാര്യങ്ങള്‍ കൂടിക്കാഴ്ചയിൽ എംപിമാർ മുന്നോട്ടുവെച്ചു. ഡിസിസി, ബ്ലോക്ക് പുനഃസംഘടനയില്‍ എംപിമാരുടെ അഭിപ്രായം പരിഗണിക്കാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാത്രം ചേര്‍ന്ന് തീരുമാനം എടുക്കുന്നു എന്ന ആരോപണവും എംപിമാർക്കുണ്ട്.

അതേസമയം, വിഷയങ്ങൾ കേരളത്തിൽ തന്നെ പരിഹാരം കാണണമെന്ന നിലപാടാണ് കെ സി വേണുഗോപാലിനുള്ളത്. എം കെ രാഘവനും കെ മുരളീധരനും നോട്ടീസ് നല്‍കിയ നടപടി പാര്‍ട്ടി കീഴ്‌വഴക്കങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഈ നോട്ടീസിന് മറുപടി നല്‍കില്ലെന്നും അത് പിന്‍വലിക്കാനുള്ള നടപടി വേണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് കത്ത് നൽകിയതെന്നും എം പിമാര്‍ ആരോപിച്ചു. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ കെ സുധാകരന്റെ പ്രവർത്തനം കാര്യക്ഷമമല്ല. നിലവിലെ പുനഃസംഘടന ഏകപക്ഷീയമാണെന്നും അത് നിർത്തിവയ്ക്കണമെന്നും എം പിമാർ അറിയിച്ചു. സംഘടനകൾക്ക് തങ്ങളുടെ ആധിപത്യം നഷ്ടപ്പെടാതിരിക്കാൻ സംസ്ഥാന നേതൃത്വത്തിനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നിലപാടെടുക്കാനാണ് ഇവരുടെ തീരുമാനം.

വിഷയത്തിൽ, രമേശ് ചെന്നിത്തലയ്ക്കും എം എം ഹസനും കെ മുരളീധരനും എം കെ രാഘവനും അനുകൂലമായ നിലപാടാണ് ഉള്ളത്. എഐസിസി അംഗങ്ങളോട് കെപിസിസി വിശദീകരണം തേടില്ല എന്ന് ചെന്നിത്തല പ്രതികരിച്ചത് പരസ്യ പിന്തുണ നൽകുന്നതിന്റെ കൂടി ഭാഗമായിട്ടാണ്.

അതേസമയം, സംഘടനാപരമായ തർക്കങ്ങളെ സംബന്ധിച്ച് നിലവിൽ പരസ്യ പ്രതികരണം നടത്തേണ്ടതാണ് എന്നാണ് കെപിസിസി അധ്യക്ഷന്റെ നിലപാട്. പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സാഹചര്യത്തിൽ, പുനഃസംഘടന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾ പരിഹരിക്കാൻ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in