ഡോക്ടറുടെ കൊലപാതകം:  ഹൈക്കോടതി  പോലീസിനെതിരെ പറഞ്ഞ 10 കാര്യങ്ങൾ

ഡോക്ടറുടെ കൊലപാതകം: ഹൈക്കോടതി പോലീസിനെതിരെ പറഞ്ഞ 10 കാര്യങ്ങൾ

ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചു പൂട്ടുകയല്ലെ വേണ്ടതെന്ന് സര്‍ക്കാരിനോട് കോടതി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഹൈക്കോടതി. ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ടെന്നു പറഞ്ഞ കോടതി, മുന്നേ തന്നെ ആരോഗ്യമേഖല ഭയന്നിരുന്ന സംഭവമാണ് ഇന്നു ണ്ടായതെന്നും നിരീക്ഷിച്ചു. പൊലീസിനും സർക്കാരിനുമെതിരെ ഹൈക്കോടതി പറഞ്ഞ പ്രധാന 10 കാര്യങ്ങൾ:

  1. ഡോക്ടര്‍മാരെ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയല്ലേ വേണ്ടതെന്ന് സര്‍ക്കാരിനോട് കോടതി

  2. പോലീസിന്റെ കയ്യില്‍ തോക്കില്ലേ? പോലീസിന് എന്തിനാണ് തോക്ക് കൊടുക്കുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പോലീസിനല്ലേ?

  3. ഇത്തരം സംഭവങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ്

  4. ഡോക്ടര്‍മാരെ വിഐപിമാരായി കാണാന്‍ കഴിയണം. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത പോലീസിനുണ്ട്

  5. സുരക്ഷാസംവിധാനങ്ങള്‍ എന്തിന്?  മരിച്ച ഡോക്ടറുടെ കുടുംബത്തിനാണ് നഷ്ടമുണ്ടായത്. അക്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കണം.

  6. ഇത്തരം അക്രമം മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ലങ്കില്‍ പോലീസിന്റെ ആവശ്യം ഇവിടെയില്ല.

  7. നാലോ അഞ്ചോ പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴാണ് യുവ ഡോക്ടര്‍ കൊല്ലപ്പെട്ടതെന്ന് മറക്കരുത്. പ്രതിക്ക് മുന്നിലേക്ക് യുവ ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ?പരിശോധന നടക്കുമ്പോള്‍ എന്തുകൊണ്ട് പോലിസ് പുറത്തുനിന്നു ?

  8. പ്രതികളെ കൊണ്ടുപോവുമ്പോഴുള്ള പ്രോട്ടോകോള്‍ പോലീസ് പാലിക്കുന്നുണ്ടോ? മജിസ്‌ടേറ്റിന്റെ വീട്ടില്‍ രാത്രിയില്‍ വരെ പ്രതികളെ കൊണ്ടുപോകുന്നുണ്ട്. പ്രതി മജിസ്‌ട്രേറ്റിനെ അക്രമിച്ചാലെന്താണ് ചെയ്യാനാകുക ? പ്രതികളെ മജിസ്‌ട്രേറ്റുമാര്‍ക്ക് മുന്നില്‍ ഹാജരാക്കുമ്പോഴുളള സുരക്ഷാ ക്രമീകരണങ്ങള്‍ ഡോക്ടര്‍മാരുടെ മുന്നില്‍ ഹാജരാക്കുമ്പോഴും വേണം

  9. മുന്നേ തന്നെ ആരോഗ്യമേഖല ഭയന്നിരുന്ന സംഭവമാണ് ഇന്ന് ഉണ്ടായത്

  10. സുരക്ഷ ഏര്‍പ്പെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്, അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണ്. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് കോടതി അടിയന്തരമായി ഇടപെടുന്നത്

logo
The Fourth
www.thefourthnews.in