കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സദസ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു

കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനത്ത് സര്‍ക്കാറിന്റെ നവകേരള സദസ് നടത്താന്‍ അനുമതി നല്‍കിയ ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സദസ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

ഡിസംബര്‍ 18ന് നവകേരള സദസ് നടത്താന്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനം വിട്ടു നല്‍കുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടന്‍ പിള്ള എന്നിവര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവ്.

കൊല്ലം ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്തേണ്ട; ദേവസ്വം ബോര്‍ഡ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ദേവസ്വം ബോര്‍ഡ് സ്‌കൂള്‍ ഗ്രൗണ്ട് എന്നാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തോടു ചേര്‍ന്നാണ് മൈതാനമെന്നും ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂളും മൈതാനവുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ കൂടിയായ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദു മതസ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവംബറില്‍ തുടങ്ങി ജനുവരിയില്‍ അവസാനിക്കുന്ന മണ്ഡല ചിറപ്പ് മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനു പുറമേ പന്ത്രണ്ട് വിളക്ക്, മണ്ഡല വിളക്ക്, കാര്‍ത്തിക വിളക്ക്, മകരവിളക്ക് തുടങ്ങിയവയും ഇത്തവണ നടത്തുന്നുണ്ട്. ഡിസംബര്‍ 18 ന് വൈകിട്ട് ആറിന് നവകേരള സദസ്സ് നടത്താന്‍ മൈതാനം വിട്ടു നല്‍കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നുമുള്ള ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

logo
The Fourth
www.thefourthnews.in