ഡോ. വന്ദന ദാസിന്റെ കൊലപാതകം: നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ മറുപടി തേടി ഹൈക്കോടതി

ഡോ. വന്ദന ദാസിന്റെ കൊലപാതകം: നഷ്ടപരിഹാരം നല്‍കണമെന്ന ഹര്‍ജിയില്‍ സര്‍ക്കാരിന്റെ മറുപടി തേടി ഹൈക്കോടതി

മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന കുത്തേറ്റ് മരിച്ചത്

ഡോ. വന്ദന ദാസ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്‍റെ മറുപടി തേടി. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് കൊല്ലം മുളങ്കാടകം സ്വദേശിയായ അഡ്വ. മനോജ് രാജഗോപാലാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

കൊട്ടാരക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്നും ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് സ്റ്റാഫുകള്‍ തുടങ്ങിയവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും തീരുമാനം എടുത്തിട്ടില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന കുത്തേറ്റ് മരിച്ചത്. കൊല്ലം നെടുമ്പന യു പി സ്‌കൂളിലെ അധ്യാപകനായ എസ് സന്ദീപാണ് ആക്രമണം നടത്തിയത്. അടിപിടി കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കാണ് ആശുപത്രിയിലെത്തിച്ചതായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായിരുന്നു കൊല്ലപ്പെട്ട ഡോ. വന്ദന ദാസ്. 

logo
The Fourth
www.thefourthnews.in