നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച ദ ഫോര്‍ത്ത് മാധ്യമസംഘത്തിന് നേരേ ഡിവൈഎഫ്ഐ ആക്രമണം

നവകേരള യാത്രയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച ദ ഫോര്‍ത്ത് മാധ്യമസംഘത്തിന് നേരേ ഡിവൈഎഫ്ഐ ആക്രമണം

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ചിത്രീകരിച്ചതാണ് ആക്രമികളെ പ്രകോപിപ്പിച്ചത്

നവകേരള സദസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ചിത്രീകരിച്ച ദ ഫോര്‍ത്തിന്റെ വാര്‍ത്താ സംഘത്തിനുനേരെ ആലുവയിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം. കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശ്, ക്യാമറമാന്‍ മാഹിന്‍ ജാഫറിനുമാണ് സംഘത്തിന്റെ മര്‍ദനമേറ്റത്. ഇവര്‍ ആലുവ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞുനിര്‍ത്തി ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നത് ചിത്രീകരിച്ചതാണ് ആക്രമികളെ പ്രകോപിപ്പിച്ചത്. ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ സംഘം ഇരുവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു.

തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയായിരുന്നു മര്‍ദനം. പോലീസ് നോക്കി നില്‍ക്കവെയായിരുന്നു ആക്രമണം.

അങ്കമാലി, ആലുവ, പറവൂര്‍ മണ്ഡലങ്ങളിലായിരുന്നു ഇന്നത്തെ പര്യടനം. ഉച്ചക്ക് അങ്കമാലിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ വളഞ്ഞിട്ട് തല്ലിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകിട്ട് അഞ്ചിന് ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരെയും മര്‍ദിച്ചത്. ആലുവയിലെ സദസില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി വരുന്നതിന് തൊട്ടു മുന്‍പാണ് പറവൂര്‍ കവലയില്‍ ഡി വൈ എഫ് ഐ അഴിഞ്ഞാടിയത്.

logo
The Fourth
www.thefourthnews.in