75-ാം ജന്മദിന നിറവില്‍ ബി എ പ്രകാശ്; അരനൂറ്റാണ്ടിന്റെ എഴുത്തുവഴികള്‍

75-ാം ജന്മദിന നിറവില്‍ ബി എ പ്രകാശ്; അരനൂറ്റാണ്ടിന്റെ എഴുത്തുവഴികള്‍

75-ാം ജന്മദിനവും എഴുത്തിന്റെ വഴിയിലെ അന്‍പത് വർഷമെന്ന നേട്ടവും ഒരുമിച്ച് ആഘോഷിക്കുകയാണ് പ്രശസ്ത സാമ്പത്തിക വിദഗ്ദൻ ബി എ പ്രകാശ്.

പഠനങ്ങളുടെയും എഴുത്തിന്റെയും ഓർമ്മകൾ നിറഞ്ഞ വേദിയായി ഒരു ജന്മദിനാഘോഷം. പ്രശസ്ത സാമ്പത്തിക വിദഗ്ദൻ ബി എ പ്രകാശാണ് തന്റെ 75-ാം ജന്മദിനവും എഴുത്തിന്റെ വഴിയിലെ അമ്പത് വർഷമെന്ന നേട്ടവും ഒരുമിച്ച് ആഘോഷിക്കുന്നത്. ജന്മദിനാഘോഷത്തിന് മുകളില്‍ പഠനങ്ങളുടെയും എഴുത്തിന്റെയും ഓർമ്മകൾ നിറഞ്ഞ വേദിയായി ബി എ പ്രകാശിന്റെ പിറന്നാളാഘോഷം മാറി.

പിറന്നാളാഘോഷത്തിൽ കേരളാസ് എക്ണോമിക് ഡെവലപ്മെന്റ്: കോവിഡ് 19 പാൻഡമിക് ഇക്കണോമിക് ക്രൈസിസ് ആൻഡ് പബ്ലിക് പോളിസി എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. ഔദ്യോഗിക ജീവിതത്തിന് ശേഷവും കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കുറിച്ചുള്ള നിലയ്ക്കാത്ത പഠനങ്ങളിലും എഴുത്തിലുമാണ് ബി എ പ്രകാശ്.

logo
The Fourth
www.thefourthnews.in