മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച
ചിത്രം - ഹിന്ദുസ്ഥാൻ ടൈംസ്

മാസപ്പിറവി ദൃശ്യമായില്ല; സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ശനിയാഴ്ച

ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

സംസ്ഥാനത്ത് ചെറിയ പെരുന്നാൾ ശനിയാഴ്ച. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. അതേസമയം ചെറിയ പെരുന്നാൾ പ്രമാണിച്ച് ഏപ്രിൽ 22നും സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.

അതേസമയം, സൗദി അറേബ്യയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍ ആഘോഷിക്കും. യുഎഇ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലാണ് വെള്ളിയാഴ്ച പെരുന്നാള്‍. ഒമാനില്‍ ചെറിയ പെരുന്നാള്‍ ശനിയാഴ്ച ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

logo
The Fourth
www.thefourthnews.in