നരബലി നടത്തിയ പ്രതികള്‍
നരബലി നടത്തിയ പ്രതികള്‍

ഷാഫി ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്നു, ലൈംഗിക വൈകൃതത്തിന് അടിമ; ക്രൂരത വിവരിച്ച് റിമാന്‍ഡ് റിപ്പോർട്ട്

മനുഷ്യ മാംസം കറിവെച്ച് കഴിച്ചെന്ന് പ്രതികളുടെ മൊഴി
Updated on
2 min read

ഇലന്തൂര്‍ ഇരട്ട നരബലിയില്‍ പ്രതികളുടെ കുറ്റകൃത്യത്തിന്റെ ക്രൂരത വിവരച്ച് പോലീസ്. ക്രൂരതയില്‍ ആനന്ദം കണ്ടെത്തുന്ന വ്യക്തിയാണ് ഒന്നാം പ്രതി ഷാഫി. ലൈംഗിക വൈകൃതത്തിന് അടിമയാണ് ഷാഫിയെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. മനുഷ്യ മാംസം കറിവെച്ച് കഴിച്ചെന്ന് പ്രതികളില്‍ നിന്ന് മൊഴിയുണ്ട്. എന്നാല്‍ ഇതിന് മതിയായ തെളിവുകളില്ലെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് ഷാഫി. എട്ട് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. കൊലപാതകത്തിന്റെ ഗൂഢാലോചന ഷാഫിയുടേതാണെന്നും പോലീസ് വ്യക്തമാക്കി. ഫേസ്ബുക്കില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് ലൈലയുമായും ഭഗവല്‍ സിങുമായും ഷാഫി അടുക്കുന്നത്. 2019 ലാണ് ഇത്തരത്തില്‍ ഫേസ്ബുക്കിലൂടെ കുടുംബവുമായി ബന്ധം സ്ഥാപിക്കുന്നത്. ഷാഫി ശ്രീദേവിയെന്ന വ്യാജ അക്കൗണ്ടുണ്ടാക്കി ഭഗവല്‍ സിങുമായി പ്രണയത്തിലായെന്നും പോലീസ് പറഞ്ഞു.കൊല്ലപ്പെട്ട രണ്ട് സ്ത്രീകളുടെയും സാമ്പത്തിക ബുദ്ധിമുട്ടിനെയും ഷാഫി ദുരൂപയോഗം ചെയ്താണ് നരബലിക്കായി എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി.

തിരോധാന കേസില്‍ തുടങ്ങിയ അന്വേഷണമാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഇലന്തൂര്‍ ഇരട്ട നരബലിയിലേക്ക് നയിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. കേസ് തെളിയിക്കാന്‍ വിപുലമായ അന്വേഷണം വേണ്ടിവന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് ഷാഫിയിലേക്ക് എത്തിയതെന്നും കമ്മീഷണർ പറഞ്ഞു.

കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും
കൊല്ലപ്പെട്ട റോസ്‌ലിയും പത്മയും

കൊലപാതക ക്രൂരത വ്യക്തമാക്കുന്ന റിമാന്റ് റിപ്പോര്‍ട്ടിലെ ഭാഗങ്ങള്‍

സാമ്പത്തിക ഉന്നതിയും ഐശ്വര്യവും നേടാന്‍ ദേവിപ്രീതിക്കാണ് പ്രതികള്‍ സ്ത്രീകളെ കൊലപ്പെടുത്തിയത്. പത്മയെ ഷാഫിയും റോസിലിനെ ലൈലയുമാണ് കൊന്നത്. ഇരുവരുടെയും മൃതദേഹം വെട്ടിനുറുക്കി ബക്കറ്റിലാക്കി കുഴിച്ചിട്ടു.

സ്ത്രീകളെ കാറില്‍ വീട്ടിലെത്തിച്ചത് ഒന്നാം പ്രതി ഷാഫി

സെപ്റ്റംബര്‍ 26 ന് രാവിലെ എറണാകുളത്തെ ചിറ്റൂര്‍ റോഡില്‍ ലോട്ടറി കച്ചവടത്തിനായി നിന്നിരുന്ന പത്മയെ ഒന്നാം പ്രതിയായ ഷാഫിയാണ് കാറില്‍ കയറ്റി കൊണ്ടു പോയത്. സെക്‌സ് വര്‍ക്കിന് വന്നാല്‍ 15,000 രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞായിരുന്നു ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും വീട്ടിലെത്തിച്ചത്. വീട്ടിലെത്തിയ പത്മ പ്രതികളോട് പണം ആവശ്യപ്പെടുകയും തുടര്‍ന്ന് തര്‍ക്കം ഉണ്ടായെന്നും റിമാൻ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് പ്രതികള്‍ ചേര്‍ന്ന് പ്ലാസ്റ്റിക് ചരട് കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് പത്മയെ ബോധം കെടുത്തി. ശേഷം മറ്റൊരു മുറിയില്‍ എത്തിച്ച് മൂര്‍ച്ചയുള്ള കത്തി കൊണ്ട് പത്മയുടെ സ്വകാര്യ ഭാഗത്ത് കയറ്റി. പിന്നീട് കത്തി വലിച്ചൂരി കഴുത്തറുത്താണ് പത്മയെ കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളും ഒരുമിച്ച് ചേര്‍ന്ന് പത്മയുടെ കൈകളും കാലുകളും വെട്ടി 56 കഷണങ്ങളാക്കിയ ശേഷം ബക്കറ്റിലാക്കി വീടിന് പുറകില്‍ നേരത്തെ തയ്യാറാക്കിയ കുഴിയില്‍ മറവ് ചെയ്തു.

ജൂണ്‍ മാസത്തിലാണ് കൊല്ലപ്പെട്ട റോസ്ലിനെ ഒന്നാം പ്രതി കാറില്‍ കയറ്റിക്കൊണ്ടുപോയത്. ബ്ലൂ ഫിലിമില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു പ്രതികള്‍ ഇവരെ വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് ബ്ലൂ ഫിലിം ഷൂട്ട് ചെയ്യാനെന്ന വ്യാജേന റോസ്ലിന്റെ കൈ കാലുകള്‍ കെട്ടി കട്ടിലില്‍ ബന്ധിച്ച് വായില്‍ തുണി തിരുകി പ്ലാസ്റ്ററൊട്ടിച്ചു. ശേഷം ജീവനോടെയുണ്ടായിരുന്ന റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തി കയറ്റി. പിന്നീട് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ റോസ്ലിന്റെ മാറിടം അറുത്ത് മാറ്റി സൂക്ഷിച്ചു. കൈകളും കാലുകളും വെട്ടി കഷണങ്ങളാക്കി ബക്കറ്റില്‍ ഇട്ട് കുഴിയിലിട്ട് മറവ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in