നരബലി നടത്തിയ പ്രതികള്‍
നരബലി നടത്തിയ പ്രതികള്‍

ഇലന്തൂര്‍ നരബലി: മനുഷ്യ മാംസം കഴിച്ചെന്ന് പ്രതികളുടെ മൊഴി

പ്രതികള്‍ കൊല്ലപ്പെട്ട റോസ്ലിന്റെ മാറിടം അറുത്ത് മാറ്റി സൂക്ഷിച്ചു

ഇലന്തൂര്‍ ഇരട്ട നരബലിയില്‍ മനുഷ്യ മാംസം കറിവെച്ച് കഴിച്ചെന്ന് പ്രതികളില്‍ നിന്ന് മൊഴിയുണ്ടെന്ന് പോലീസ്. എന്നാല്‍ ഇതിന് മതിയായ തെളിവുകളില്ലെന്നും പോലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു.

സെക്‌സ് വര്‍ക്കിന് വന്നാല്‍ 15,000 രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പത്മയെ ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും വീട്ടിലെത്തിച്ചത്. പത്മ പ്രതികളോട് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. പിന്നീട് പ്രതികള്‍ ചേര്‍ന്ന് പ്ലാസ്റ്റിക് ചരട് കൊണ്ട് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് പത്മയെ ബോധം കെടുത്തി. ശേഷം മറ്റൊരു മുറിയില്‍ എത്തിച്ച് മൂര്‍ച്ചയുള്ള കത്തി കൊണ്ട് പത്മയുടെ സ്വകാര്യ ഭാഗത്ത് കയറ്റി. പിന്നീട് കത്തി വലിച്ചൂരി കഴുത്തറുത്താണ് പത്മയെ കൊലപ്പെടുത്തിയത്. മൂന്ന് പ്രതികളും ഒരുമിച്ച് ചേര്‍ന്ന് പത്മയുടെ കൈകളും കാലുകളും വെട്ടി 56 കഷണങ്ങളാക്കിയ ശേഷം ബക്കറ്റിലാക്കി വീടിന് പുറകില്‍ നേരത്തെ തയ്യാറാക്കിയ കുഴിയില്‍ മറവ് ചെയ്തു.

ജൂണ്‍ മാസത്തിലാണ് കൊല്ലപ്പെട്ട റോസ്ലിനെ ഷാഫി കാറില്‍ കയറ്റിക്കൊണ്ടുപോയത്. ബ്ലൂ ഫിലിമില്‍ അഭിനയിപ്പിച്ച് 10 ലക്ഷം രൂപ വാങ്ങിത്തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു പ്രതികള്‍ ഇവരെ വീട്ടിലെത്തിച്ചത്. പിന്നീട് വീട്ടിലെ കിടപ്പുമുറിയില്‍ വെച്ച് ബ്ലൂ ഫിലിം ഷൂട്ട് ചെയ്യാനെന്ന വ്യാജേന റോസ്ലിന്റെ കൈ കാലുകള്‍ കെട്ടി കട്ടിലില്‍ ബന്ധിച്ച് വായില്‍ തുണി തിരുകി പ്ലാസ്റ്ററൊട്ടിച്ചു. ശേഷം ജീവനോടെയുണ്ടായിരുന്ന റോസ്ലിന്റെ സ്വകാര്യ ഭാഗത്ത് കത്തി കയറ്റി. പിന്നീട് കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. പ്രതികള്‍ റോസ്ലിന്റെ മാറിടം അറുത്ത് മാറ്റി സൂക്ഷിച്ചു. കൈകളും കാലുകളും വെട്ടി കഷണങ്ങളാക്കി മറവ് ചെയ്യുകയായിരുന്നു.

logo
The Fourth
www.thefourthnews.in