സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 19 പൈസ വർധിക്കും

സംസ്ഥാനത്ത് നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും; യൂണിറ്റിന് 19 പൈസ വർധിക്കും

റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസക്ക് പുറമേയാണിത്

കേരളത്തില്‍ നാളെ മുതല്‍ വൈദ്യുതി നിരക്ക് കൂടും. വൈദ്യുതി ഉപയോക്താക്കളില്‍ നിന്ന് യൂണിറ്റിന് പത്തുപൈസ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഒന്‍പത് പൈസക്ക് പുറമേയാണിത്. ഇതോടെ മൊത്തം യൂണിറ്റിന് 19 പൈസയാണ് അധികം നൽകേണ്ടത്.

നിലവില്‍ പിരിക്കുന്ന ഒന്‍പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് കെഎസ്ഇബിയുടെ തീരുമാനം വന്നത്. നേരത്തെ വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in