വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; 
നാല് മാസത്തേക്ക് യൂണിറ്റിന് ഒന്‍പത് പൈസ കൂടും

വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍; നാല് മാസത്തേക്ക് യൂണിറ്റിന് ഒന്‍പത് പൈസ കൂടും

പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയുണ്ടാകില്ല

സംസ്ഥാനത്ത് ഇന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍. ഫെബ്രുവരി ഒന്ന് മുതല്‍ മേയ് 31 വരെ നാലുമാസത്തേക്കാണ് നിരക്ക് വര്‍ധന. ഇന്ധന സര്‍ച്ചാര്‍ജ് ഇനത്തില്‍ യൂണിറ്റിന് ഒന്‍പത് പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിക്ക് കഴിഞ്ഞ ആഴ്ചയാണ് അനുമതി നല്‍കിയത്. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയുണ്ടാകില്ല.

2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങാനും മറ്റുമായി അധികം ചെലവായ 87 കോടി രൂപ ഇത്തരത്തില്‍ ഈടാക്കാനാണ് കെഎസ്ഇബിയുടെ നീക്കം. ഇതിനായി യൂണിറ്റിന് 14 പൈസ സര്‍ച്ചാര്‍ജ് ചുമത്താന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ നാലുമാസത്തേക്ക് യൂണിറ്റിന് ഒന്‍പത് പൈസ അധികം ഇടക്കാന്‍ മാത്രമാണ് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയത്.

വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധന കാരണമുണ്ടാകുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍നിന്ന് സര്‍ച്ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്

വൈദ്യുതി ഉത്പാദനത്തിനാവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധന കാരണമുണ്ടാകുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍നിന്ന് സര്‍ച്ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി സര്‍ച്ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടുള്ള കെഎസ്ഇബിയുടെ അപേക്ഷയില്‍ കമ്മീഷന്‍ തീരുമാനം എടുത്തിരുന്നില്ല. 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ 18.10 കോടിയും 2022 ജനുവരി മുതല്‍ മാര്‍ച്ചുവരെ 16.05 കോടിയുമാണ് അധികച്ചെലവായി ബോര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in