കൊമ്പന്റെ കൊലയാട്ടം

ചിന്നക്കനാലിലെ ബിഎൽ റാമിലുള്ള ഇന്നാശി മുത്തുവിന്റെ കുടുംബത്തിൽ രണ്ട് മക്കളെയടക്കം മൂന്ന് പേരെയാണ് ആന കൊന്നത്

കല്യാണം ഉറപ്പിച്ചതിന് തൊട്ടുപിന്നാലെ ഹൃദയരാജിന്റെ ജീവൻ ആനയെടുത്തു. ആ പെൺകുട്ടിയെ അനുജൻ അൽഫോൻസ് ജീവിതത്തിലേക്ക് കൂട്ടി. വർഷങ്ങൾക്കിപ്പുറം വീണ്ടും കാട്ടാന അവളുടെ കണ്ണീര് വീഴ്ത്തി. അൽഫോൻസിനേയും ആന ചവുട്ടി കൊന്നു. ചിന്നക്കനാലിലെ ബിഎൽ റാമിലുള്ള ഇന്നാശി മുത്തുവിന്റെ കുടുംബത്തിൽ രണ്ട് മക്കളെയടക്കം മൂന്ന് പേരെയാണ് ആന കൊന്നത്.

ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഇന്നാശു മുത്തുവിനെ മൂന്ന് തവണ ആന ഓടിച്ചിട്ടുണ്ട്. ഇളയമകൻ അൽഫോൻസിനെ കൊന്നത് പട്ടാപ്പകൽ 11 മണിക്കാണ് , പക്ഷെ 2 മണിവരെ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ പോലും ആന ആരെയും അനുവദിച്ചില്ല. അൽഫോൻസിനെ കൊലപ്പെടുത്തിയ സ്ഥലത്ത് ഇടയ്ക്കിടെ ആന ഇപ്പോഴും എത്താറുമുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in