'പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് പരിചരണം ഉറപ്പാക്കണം'; മാർഗനിർദേശങ്ങൾ തയാറാക്കാന്‍ ഹൈക്കോടതി നിർദേശം

'പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് പരിചരണം ഉറപ്പാക്കണം'; മാർഗനിർദേശങ്ങൾ തയാറാക്കാന്‍ ഹൈക്കോടതി നിർദേശം

സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 19കാരന് ഉപാധികളോടെ ജാമ്യം അനുവദിച്ചാണ് ഉത്തരവ്

പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് സ്കൂളിലും കെയർഹോമുകളിലും പരിചരണം നൽകാൻ മാർഗനിർദേശങ്ങൾ തയാറാക്കണമെന്ന് ഹൈക്കോടതി. പോക്സോ കേസിൽ ഇരയാകുന്ന കുട്ടികളെ സംരക്ഷിക്കാൻ ഉചിതമായ മാർഗനിർദേശങ്ങൾ തയാറാക്കി സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും നൽകണമെന്നും ജസ്റ്റിസ് പി ഗോപിനാഥ് ഉത്തരവിട്ടു. സഹോദരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 19കാരന് ഉപാധികളോടെ ജാമ്യം അനുവദിച്ചാണ് ഉത്തരവ്.

പീഡനത്തിനിരയായ കുട്ടികളെ സ്കൂളുകളിൽ പരിചരിക്കുന്നതിന് അധ്യാപകർക്കും കെയർഹോമുകളിലെ സ്റ്റാഫുകൾക്കുമാണ് മാർഗനിർദേശങ്ങൾ നൽകേണ്ടത്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി, കെൽസയുടെ വിക്ടിം റൈറ്റ്സ് സെന്റർ പ്രൊജക്ട് കോ-ഓർഡിനേറ്റർ എന്നിവരുമായി കൂടിയാലോചിച്ച് മാർഗ നിർദേശങ്ങളുണ്ടാക്കണം. ഇത്തരം കുട്ടികളെ സ്കൂളിൽ തിരിച്ചറിയുന്നില്ലെന്നും മറ്റു കുട്ടികളിൽ നിന്ന് ഇവർക്ക് ബുദ്ധിമുട്ടുകൾ നേരിടുന്നില്ലെന്നും ഉറപ്പാക്കാനുള്ള മാർഗനിർദേശങ്ങളും ഉൾപ്പെടുത്തണം.

'പീഡനത്തിനിരയാകുന്ന കുട്ടികൾക്ക് പരിചരണം ഉറപ്പാക്കണം'; മാർഗനിർദേശങ്ങൾ തയാറാക്കാന്‍ ഹൈക്കോടതി നിർദേശം
കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരെ മോചിപ്പിച്ച് നാവികസേന; 15 ഇന്ത്യക്കാർ ഉള്‍പ്പടെ 21 പേരും സുരക്ഷിതർ

പോക്സോ കേസുകളിലെ പ്രതികൾക്ക് മന:ശാസ്ത്രപരമായ ചികിത്സ നൽകാൻ ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുമായി കൂടിയാലോചിച്ച് പദ്ധതി തയാറാക്കണം. ജയിൽ ഡിജിപിയുടെ സഹകരണത്തോടെ പദ്ധതി സംസ്ഥാനത്തെ ജയിലുകളിൽ നടപ്പാക്കണം. പീഡനത്തിനിരയായ കുട്ടികൾക്ക് ചികിത്സയും പരിചരണവും നൽകുന്ന പദ്ധതി ആരോഗ്യ, സാമൂഹ്യ നീതി വകുപ്പുകളുടെ സഹായത്തോടെ കെൽസ തയാറാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ലഹരിമരുന്ന് ഉപയോഗത്തെ തുടർന്ന് അക്രമവാസനയുള്ള തന്നെ കുടുംബത്തിൽ നിന്ന് അകറ്റി നിർത്താൻ ബന്ധുക്കൾ നിർബന്ധിച്ചതുകൊണ്ടാണ് സഹോദരി പരാതി നൽകിയതെന്നും ഷെൽട്ടർ ഹോമിൽ കഴിയുന്ന സഹോദരി പരാതി ഉന്നയിച്ചതിൽ പശ്ചാത്തപിച്ച് അമ്മയ്ക്ക് കത്തെഴുതിയെന്നുമായിരുന്നു ഹരജിക്കാരനായ പ്രതിയുടെ വാദം. എന്നാൽ, പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ വിഷയത്തിൽ കോടതിയെ സഹായിക്കാൻ അഡ്വ. പാർവതി മേനോനെ നിയോഗിച്ചു.

logo
The Fourth
www.thefourthnews.in