'തീരുമാനം മാറ്റേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു'; പിണറായി വിജയനാണ് പിന്നിലെ അദൃശ്യ ശക്തിയെന്ന് ശോഭാ സുരേന്ദ്രന്‍

'തീരുമാനം മാറ്റേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു'; പിണറായി വിജയനാണ് പിന്നിലെ അദൃശ്യ ശക്തിയെന്ന് ശോഭാ സുരേന്ദ്രന്‍

എംവി ഗോവിന്ദനും, പിണറായി വിജയനും ഫ്രോഡെന്ന് വിളിച്ച് തള്ളിപ്പറഞ്ഞ നന്ദകുമാറുമായി മാർക്സിസ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തോടുള്ളതിനേക്കാൾ എന്ത് ബന്ധമാണ് ഇപി ജയരാജനുള്ളതെന്നും ശോഭ സുരേന്ദ്രൻ

താൻ സിപിഎമ്മിൽ പോകുമെന്നത് നന്ദകുമാർ കണ്ട സ്വപ്നം മാത്രമാണെന്ന് ശോഭ സുരേന്ദ്രൻ. പാർട്ടി മാറാൻ തീരുമാനിച്ച ഇപി ജയരാജന്‌ മുഖ്യമന്ത്രിയുടെ ഇടപെടൽ മൂലമാണ് തീരുമാനം മാറ്റേണ്ടിവന്നതെന്നും, അതിൽ അദ്ദേഹം ദുഖിതനായിരുന്നെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. എംവി ഗോവിന്ദനും, പിണറായി വിജയനും ഫ്രോഡെന്ന് വിളിച്ച് തള്ളിപ്പറഞ്ഞ നന്ദകുമാറുമായി മാർക്സിസ്റ് പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തോടുള്ളതിനേക്കാൾ എന്ത് ബന്ധമാണ് ഇപി ജയരാജനുള്ളതെന്നും ഇപ്പോഴും അദ്ദേഹം നന്ദകുമാറിനെ തള്ളിപ്പറയാത്തത് എന്തുകൊണ്ടാണെന്നും ശോഭ ആരാഞ്ഞു.

'തീരുമാനം മാറ്റേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു'; പിണറായി വിജയനാണ് പിന്നിലെ അദൃശ്യ ശക്തിയെന്ന് ശോഭാ സുരേന്ദ്രന്‍
'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!

മുഖ്യമന്ത്രി പിണറായി വിജയൻറെ ഭാഗത്തു നിന്നും ഇടപെടലുണ്ടായതിനെ തുടർന്ന് പിന്തിരിഞ്ഞു പോയ ഇപി വീണ്ടു തന്നെ കാണണം എന്ന താല്പര്യം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹത്തെ കണ്ടു എന്ന് മാത്രമേ ഉള്ളു എന്നും ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

ഏകാധിപത്യ സ്വഭാവമുള്ള ഒരുപാതയിൽ നിന്നും പുറത്തുവരാൻ തീരുമാനിച്ച ഒരാളെ പിന്തിരിപ്പിക്കാനുള്ള അദൃശ്യ ശക്തി മുഖ്യമന്ത്രിക്കുണ്ടെന്നു കരുതുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് താൻ പ്രവർത്തിച്ചത്. അത് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അറിയുമായിരുന്നു എന്നും, പ്രകാശ് ജാവദേക്കർ പ്രഭാരിയായി വരുന്നതിനു മുമ്പാണ് ഈ പ്രക്രിയ ആരംഭിച്ചതെന്നും അവർ കൂട്ടിച്ചെർത്തു.

'തീരുമാനം മാറ്റേണ്ടി വന്നതിൽ ഇപിക്ക് ദുഃഖമുണ്ടായിരുന്നു'; പിണറായി വിജയനാണ് പിന്നിലെ അദൃശ്യ ശക്തിയെന്ന് ശോഭാ സുരേന്ദ്രന്‍
'ഞാന്‍ ആരെ കണ്ടെന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം?'; ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച്‌ ജാവഡേക്കര്‍

രാമനിലയത്തിലെ നന്ദകുമാറിന്റെ മുറിയിൽ വച്ചാണ് ഇപി ജയരാജനുമായി ചർച്ചനടത്തിയത്. അങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ല എന്ന് നന്ദകുമാറിനെ കൊണ്ട് പറയിപ്പിക്കുന്നത് ഇപി ജയരാജനാണെന്നും ശോഭ സുരേന്ദ്രൻ പറയുന്നു. ലളിത് ഹോട്ടലിലും രാമനിലയത്തിലും വെണ്ണലയിലെ നന്ദകുമാറിന്റെ വസതിയിലുമായി മൂന്നു തവണ ഇപി യുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് ശോഭ സുരേന്ദ്രൻ അവകാശപ്പെടുന്നത്.

ആലപ്പുഴയിൽ താൻ ജയിക്കുമെന്ന അവസ്ഥയുണ്ടായപ്പോൾ നന്ദകുമാറിനെ കൊണ്ട് വന്നതാണെന്നും, അതിനു പിന്നിൽ ഇപി ഉൾപ്പെടെയുള്ളവരുണ്ടെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

logo
The Fourth
www.thefourthnews.in