കണ്ണൂർ സർവകലാശാല സിലബസിൽ മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

കണ്ണൂർ സർവകലാശാല സിലബസിൽ മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ

സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ സ്വന്തം നിലയ്ക്ക് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് പുസ്തകം സിലബസിന്റെ ഭാഗമാക്കിയത്

കണ്ണൂർ സർവകലാശാലയിലെ എംഎ ഇംഗ്ലീഷ് സിലബസിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയുടെ ആത്മകഥ. 'മൈ ലൈഫ് ആസ് എ കോമ്രേഡ്'(ഒരു സഖാവായുള്ള എന്റെ ജീവിതം) എന്ന ആത്മകഥയാണ് സിലബസിൽ സർവകലാശാല ഉൾപ്പെടുത്തിയിരിക്കുന്നത്. വാർത്ത പുറത്തുവന്നതോടെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.

എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിന്റെ ലൈഫ് റൈറ്റിങ് പേപ്പറിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് മുൻ മന്ത്രിയുടെ ആത്മകഥ

സർവകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസില്‍നിന്ന്
സർവകലാശാലാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സിലബസില്‍നിന്ന്

മഞ്ജു സാറാ രാജൻ തയ്യാറാക്കിയ പുസ്തകം ജഗർനട്ട് പുബ്ലിക്കേഷൻസായിരുന്നു പുറത്തിറക്കിയത്. കണ്ണൂർ സർവകലാശാലയുടെ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഒന്നാം സെമസ്റ്ററിലെ ഇലക്ടീവ് കോഴ്സിന്റെ ലൈഫ് റൈറ്റിങ് പേപ്പറിൽ കോർ റീഡിങ്ങിനുള്ള പുസ്തകമാണ് മുൻ മന്ത്രിയുടെ ആത്മകഥ. മഹാത്മാ ഗാന്ധിയുടെ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ', അംബ്ദേക്കറിന്റെ 'വെയ്റ്റിങ് ഫോർ എ വിസ', സി കെ ജാനുവിന്റെ പുസ്തകം മദര്‍ ഫോറസ്റ്റ്: ദ അണ്‍ ഫിനിഷ്ട് സ്റ്റോറി ഓഫ് സികെ ജാനു എന്നിവയ്‌ക്കൊപ്പമാണ് കെ കെ ശൈലജയുടെ ആത്മകഥയും ഉൾപ്പെടുത്തിയിരിക്കുന്നത്.

കണ്ണൂർ സർവകലാശാല സിലബസിൽ മുൻ മന്ത്രി കെ കെ ശൈലജയുടെ ആത്മകഥ; പ്രതിഷേധവുമായി അധ്യാപക സംഘടനകൾ
പാട്ടക്കാലാവധി കഴിഞ്ഞിട്ടും വനഭൂമി തിരിച്ചു പിടിക്കാതെ സര്‍ക്കാര്‍; സ്വകാര്യ വ്യക്തികളുടെ കൈവശമുള്ളത് 1462.86 ഏക്കര്‍

സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ്‌ രവീന്ദ്രൻ സ്വന്തം നിലയ്ക്ക് രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിയാണ് പുസ്തകം സിലബസിന്റെ ഭാഗമാക്കിയതിന് പിന്നിൽ. പഠന ബോർഡിന് ഗവർണറുടെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് നിലവിൽ അങ്ങനെയൊരു സംവിധാനം കണ്ണൂർ സർവകലാശാലയിലില്ല.

കെ കെ ശൈലജയുടെ പുസ്തകം ഉള്‍പ്പെടുത്തിയുള്ള പരിഷ്കരണം സിലബസിന്റെ രാഷ്ട്രീയവത്കരണത്തിന്റെ ഭാഗമാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. കോൺഗ്രസ് അനുകൂല സംഘടനകൾ ഇതിനോടകം തന്നെ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. ശക്തമായ പ്രതിഷേധം ഉയര്‍ത്താനാണ് കെഎസ് യുവും ലക്ഷ്യമിടുന്നത്.

logo
The Fourth
www.thefourthnews.in