EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്';  മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്

EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്'; മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്

സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ പി ജി മനു കീഴടങ്ങിയെങ്കിലും കേസിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് അതിജീവിതയും കുടുംബവും

പരാതിയുമായി കാണാനെത്തിയ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ഗവ. പ്ലീഡര്‍ പി ജി മനുവിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുന്നു. പോലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് 65 ദിവസങ്ങള്‍ക്ക് ശേഷമാണ് മനു ഇന്ന് കീഴടങ്ങിയത്. എന്നാല്‍ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട് സംസാരിക്കുമ്പോഴും ആശങ്കയിലാണ്. ഇത്രയും നാള്‍ മനുവിനെ സഹായിച്ച പോലീസ് - നിയമസംവിധാനങ്ങളില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്ന് യുവതിയും കുടുംബവും പറയുന്നു.

കേസിന്റെ തുടക്കം

ആറുവർഷം മുൻപ് ഫേസ്ബുക്കിൽ പരിചയപ്പെട്ട് ഫോട്ടോകൾ കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ഒരു കേസുണ്ടായിരുന്നു. എന്നാൽ ആറു വർഷമായിട്ടും കേസ് തീർന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അന്നത്തെ കേസ് അന്വേഷിച്ച രാജേഷ് സാറിനെ വിളിച്ച് ഇത് ഒന്ന് അവസാനിപ്പിച്ചുകിട്ടാൻ എന്തുചെയ്യണമെന്ന് ചോദിക്കുന്നത്. അപ്പോൾ സാർ പറഞ്ഞു ഇങ്ങനെ ഒരു ഗവൺമെന്റ് പ്ലീഡർ ഉണ്ട് കാണണം അദ്ദേഹം വിചാരിച്ചാൽ കാര്യങ്ങൾ നടക്കുമെന്നും . പി ജി മനു എന്നാണ് അദ്ദേഹത്തിന്റെ പേര് , അദ്ദേഹത്തിനെ ചെന്ന് കാണാനും പറഞ്ഞു. അതിനനുസരിച്ച് ഒക്ടോബർ എട്ടാം തീയതി മമ്മിയും ഡാഡിയും കൂടി കാണാൻ പോകുന്നു. സാറിനെ കണ്ടപ്പോൾ സാർ പറഞ്ഞു, ഈ കേസ് ഇത്രയും നാൾ ആയിട്ടും എന്താണ് തീരാഞ്ഞത്, ഇത് നമുക്ക് എത്രയും പെട്ടന്ന് തീർക്കണം എന്ന്.

EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്';  മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്
പീഡനക്കേസ്: മുന്‍ സർക്കാർ അഭിഭാഷകന്‍ പി ജി മനു കീഴടങ്ങി

നിങ്ങൾ പേടിക്കണ്ട, മോളെ എനിക്കൊന്ന് കാണണം എന്ന് പറഞ്ഞു. അങ്ങനെ ഒക്ടോബർ 9 ന് സാറിന്റെ ഓഫിസിൽ ഞങ്ങൾ എത്തുന്നു. അവിടെ ചെന്നപ്പോൾ സാർ കേസിന്റെ കാര്യങ്ങൾ വിശദമായി ചോദിച്ചു. മോളോട് കൂടുതൽ കാര്യങ്ങൾ ചോദിക്കാനുണ്ടെന്നും മാതാപിതാക്കളോട് പുറത്തു നിൽക്കാനും പറഞ്ഞു. എന്നാൽ ആദ്യ ദിവസം തന്നെ അയാൾ എന്നെ ഉപദ്രവിച്ചു.

നീ സഹകരിച്ചു നിൽക്കണം. നിന്നില്ലെങ്കിൽ ഈ കേസ് വലിയ കേസ് ആകും. ചോറ്റാനിക്കര പോലീസ് എഴുതി പിഴപ്പിച്ച ഒരു കേസ് ആണിത്. സഹകരിച്ച്‌ നിന്നില്ലെങ്കിൽ നിന്റെ തന്ത അകത്തു പോകുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി.

ആദ്യം വിചാരിച്ചു സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് അറിയാതെ ആണെന്ന്, പിന്നീട് വളരെ മോശമായി എന്റെ ശരീരത്തിൽ സ്പർശിച്ചു. ഇത് സൂര്യനെല്ലി കേസുപോലെ ഒരു കേസ് ആയി മാറും, നീ സഹകരിച്ചു നിൽക്കണം. നിന്നില്ലെങ്കിൽ ഈ കേസ് വലിയ കേസ് ആകും. ചോറ്റാനിക്കര പോലീസ് എഴുതി പിഴപ്പിച്ച ഒരു കേസ് ആണിത്. സഹകരിച്ച്‌ നിന്നില്ലെങ്കിൽ നിന്റെ തന്ത അകത്തു പോകുമെന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തി. എങ്ങനെ സഹകരിക്കണം എന്ന് ചോദിച്ചപ്പോൾ ഇതൊന്നും ആരോടും പറയരുത് എന്നാണ് പറഞ്ഞത്.. അങ്ങനെ നിന്നാൽ മാത്രമേ കേസ് തീരുകയുള്ളു. മമ്മിയും ഡാഡിയും പുറത്തു നിൽക്കുന്ന സമയത്തായിരുന്നു ഇത്. പിന്നീട് ദേഹത്തു സ്പർശിക്കുന്നത് തുടർന്നു. ആദ്യ കേസിലെ എഫ് ഐ ആർ അയച്ച് കിട്ടാൻ മാതാപിതാക്കൾ കാത്തുനിൽ‌ക്കുന്ന സമയത്താണ് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചത്.

EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്';  മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്
10 ദിവസത്തിനകം കീഴടങ്ങണം; പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

മമ്മി കയറി വന്ന സമയത്ത് ഞാൻ കരയുകയായിരുന്നു, അപ്പോൾ സാർ മമ്മിയോട് അങ്ങോട്ട് പറഞ്ഞു, പഴയ കേസ് കുട്ടിയെ വല്ലാണ്ട് അലട്ടുന്നുണ്ട്, കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കണം. എന്നാൽ അതേ സമയം എന്നോട് പറഞ്ഞത് ഗവൺമെന്റ് പ്ലീഡർ എന്ന ഉയർന്ന പദവിയിൽ ഇരിക്കുന്ന ആളാണ് ഞാൻ, ഇത് പുറത്തു പറഞ്ഞാൽ ഈ കേസ് വേറെ വിധത്തിലാക്കാൻ സാധിക്കുമെന്നുമാണ്. ഞാൻ വിചാരിച്ചാൽ പ്രതി വാദി ആകും, വാദി പ്രതി ആകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല, ചോറ്റാനിക്കര പോലീസുമായി എനിക്ക് വളരെ അടുപ്പമാണെന്നും പറഞ്ഞു.

ആറു കൊല്ലമായി ഈ കേസ് തീരാത്തതിനാൽ എന്ത് ചെയ്യണം എന്നറിയാതെയാണ് ഞങ്ങൾ അവിടെ പോയത്. ഇത് ക്വാഷ് ചെയ്യാവുന്നതേയുള്ളൂ എന്ന് അയാൾ പറഞ്ഞു. ക്വാഷിങ് എന്ന വാക്ക് പോലും ഞങ്ങൾ കേട്ടിട്ടില്ല. കേസ് തീർപ്പാക്കാൻ പറ്റുമെന്നും, അങ്ങനെ മുൻപ് തീർത്ത കേസാണെന്നും പറഞ്ഞ് ജസ്റ്റിസ് കൗസർ എടപ്പകത്ത് സാറിന്റെ കേസ് കാണിച്ചു. ഈ കേസ് ഇങ്ങനെ തീർത്തിട്ടുണ്ട്, ഒരു സർക്കാർ പ്ലീഡർക്ക് ഇത് സാധിക്കും. എനിക്ക് മുകളിൽ ഒരു വലിയ വക്കീലുണ്ട്. ജഡ്ജി ആകാനിരിക്കുന്ന ആളായത് കൊണ്ടും തനിക്ക് മുകളിൽ വേറെ ആരും ഇല്ല എന്നൊക്കെ എന്നോട് പറഞ്ഞിരുന്നത് കൊണ്ടും ഞാൻ ഈ കേസ് എങ്ങനെ എങ്കിലും തീരട്ടെ എന്ന് വിചാരിച്ച് ആരോടും പറഞ്ഞില്ല. ഇതോടൊപ്പം ഡാഡി അകത്തു പോകും, ചേട്ടന് പ്രശ്നമാകും എന്നൊക്കെ പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയിരുന്നു.

അന്ന് തന്നെ എന്റെ നമ്പർ വാങ്ങി. വാട്സാപ്പിൽ ഹായ് അയച്ചു. തുടർന്ന് മോശം മെസേജുകളും പോൺ വീഡിയോകളുമൊക്കെ അയക്കാൻ തുടങ്ങി. ഇനി നീ ഓഫീസിൽ വരുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യണമെന്നും, എന്റെ വീട്ടിലേക്ക് വരുമെന്നും അയാൾ പറഞ്ഞു.

ഞാൻ ഒരു പേപ്പർ തരും, അതിൽ ഒപ്പിടണമെന്നും ആവശ്യപ്പെട്ടു. ആരെയോ വിളിച്ചു പറഞ്ഞു, അവൾ ഒപ്പിടുന്നതിന്റെ ഫോട്ടോ എടുത്തിടാം അത് മതിയാകുമെന്ന് . ഒരു ബ്ലാങ്ക് മുദ്രപ്പത്രത്തിലാണ് ഒപ്പിടുവിച്ചത്. അതിൽ എഴുതേണ്ടത് ഒക്കെ പിന്നീട് ഏഴുതും. നീ ചോദ്യങ്ങൾ ഒന്നും ചോദിക്കണ്ട, ഒപ്പിട്ടാൽ മാത്രം മതി എന്ന് പറഞ്ഞു. അതിൽ ഞാൻ ഒപ്പിട്ടു കൊടുത്തു.

EXCLUSIVE|'മതിയായി, ഇനിയാരും പരാതിയുമായി മുന്നോട്ടുവരരുത്';  മുന്‍ ഗവ. പ്ലീഡര്‍ പ്രതിയായ കേസിലെ അതിജീവിത ദ ഫോര്‍ത്തിനോട്
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസ്: മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പദവി ദുരുപയോഗം ചെയ്‌തെന്ന് ഹൈക്കോടതി

എന്നോട് ഒരു ടീനേജറിന്റെ രീതിയിലുള്ള സംസാരങ്ങൾ ആയിരുന്നു അയാളുടേത്. എന്നാൽ മമ്മിയോടൊക്കെ കേസിന്റെ കാര്യങ്ങൾ ആയിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. കേസ് തീർക്കാൻ ഞാൻ സഹായിക്കാം. നിങ്ങൾ വിഷമിക്കണ്ട എന്നൊക്കെ മമ്മിയോട് പറയും. പിറ്റേന്ന് തന്നെ ഗൗരവമുള്ള കേസാണ്, പ്രശ്നമാണ് എന്നൊക്കെ മാറ്റിപ്പറയും. പത്താം തീയതി രണ്ടാമതും ഓഫീസിൽ എത്തിയപ്പോഴാണ് വീണ്ടും ഉപദ്രവിച്ചത്. ഡാഡിയെ ഇറക്കി വിട്ടു. എന്നെ നിലത്തുവീഴ്ത്തിയിട്ട് ഉപദ്രവിച്ചു. ദേഹമാസകലം മുറിപ്പാടും നീരുമുണ്ടായിരുന്നു. ഒക്ടോബർ 24 ന് വീട്ടുകാർ ഇല്ല എന്നുറപ്പുവരുത്തിയ ശേഷമാണ് അയാൾ വീട്ടിലെത്തിയത്. കതകുതുറന്ന എന്നെ വീണ്ടും ഉപദ്രവിച്ചു. പിന്നെയും പലതവണ ഇത്തരം കാര്യങ്ങൾക്ക് നി‍ർബന്ധിച്ചെങ്കിലും ഞാൻ വഴുതിമാറി.

പിന്നീട് കേസിന്റെ കാര്യത്തിനായി മമ്മി വിളിക്കുമ്പോൾ അയാൾ ഫോണെടുക്കാതിരുന്നു. ഞാൻ അവഗണിക്കുന്നതുകൊണ്ടാണ് ഫോണെടുക്കാത്തതെന്നും താത്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ കേസ് ഇഴയുമെന്നും പറഞ്ഞപ്പോഴാണ് മമ്മിയെ കാര്യങ്ങൾ അറിയിക്കുന്നത്. ഉപദ്രവം കൂടാതെ 25000 രൂപയും വാങ്ങിയിരുന്നു. .നോട്ടറൈസ് ചെയ്യുന്നതിന്റെ ഫീസ് എന്ന രീതിയിൽ ആണ് പൈസ വാങ്ങിയത്. വലിയ വക്കീൽ ആണ് ഇതൊക്കെ ചെയ്യുന്നത്. അദ്ദേഹത്തിന് കൊടുക്കാനാണ് പണം എന്നാണു പറഞ്ഞത്. അൻപതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. 25,000 ആണ് ഞങ്ങൾ കൊടുത്തത്.

പിന്നീട് എസ് പി ഓഫീസിൽ ആണ് പരാതി കൊടുക്കുന്നത്. ആദ്യം പരാതി സ്വീകരിച്ചില്ല. ആള് സ്ഥലത്തു ഇല്ല എന്നൊക്കെ പറഞ്ഞു. അതിനു ശേഷം വാട്സാപ്പ് ചെയ്തു കൊടുക്കാൻ പറഞ്ഞു. പിന്നീട് ഒരു ലേഡി പോലീസ് വിളിച്ചു. മെഡിക്കൽ എടുക്കാൻ കൊണ്ടുപോയപ്പോൾ ഡോക്ടർ പറഞ്ഞു ഇത്രയും വലിയ സ്ഥാനത്തിരിക്കുന്ന ആൾ എന്തിനാണ് ഇത് ചെയ്തത്? അയാളുടെ ജോലി പോകില്ലേ എന്നൊക്കെ ചോദിച്ചു. ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടായിട്ടും അതൊന്നും രേഖപ്പെടുത്തിയില്ല മെഡിക്കൽ പരിശോധന ചെയ്യുന്ന സമയത്ത് ആ ഡോക്ടർ ഫോണിൽ വീട്ടിലേക്ക് വിളിച്ച് അടുക്കളക്കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.

ഇയാൾ വലിയ ആളായതിനാൽ പോലീസിന്റെ ഭാഗത്തുനിന്നും കേസ് എടുക്കാൻ ആദ്യമേ വിമുഖത ഉണ്ടായിരുന്നു. എന്റെ ഫോൺ ആദ്യം തന്നെ പിടിച്ചു വാങ്ങിച്ചു. ഞാൻ ആശുപത്രിയിൽ ആയ സമയത്ത് എന്റെ ഫോൺ വാങ്ങികൊണ്ടുപോയി. വളരെ ക്ഷീണിത ആയിരുന്ന സമയത്തും പോലീസുകാർ വരുകയും സ്റ്റേറ്റ്മെന്റ് എടുക്കുകയും ചെയ്തു. കരഞ്ഞു വിളിച്ചാണ് ഓരോ ദിവസവും സ്റ്റേറ്റ്മെന്റ് കൊടുത്തിരുന്നത്. പക്ഷേ മനുവിന്റെ കാര്യത്തിൽ അവർക്ക് മറ്റൊരു നിലപാടാണ്. 64 ദിവസവും പോലീസിന് മനുവിനെ കണ്ടെത്താൻ കഴിഞ്ഞില്ല.

വൈകിയ നീതി, കിട്ടാത്ത നീതിക്ക് തുല്യമാണ്. വലിയ സ്ഥാനത്തിരിക്കുന്ന ആളുകളെ അനുകൂലിക്കാനും മറ്റും ധാരാളം ആളുകളുണ്ടാകും. ഇത്രയും ദിവസം കൊണ്ട് തന്നെ എനിക്ക് മതിയായി. അനുഭവിക്കാനുള്ളതിൻെറ അങ്ങേയറ്റം ഞാൻ അനുഭവിച്ചു. ഈ ഗതി ആർക്കും വരരുതേ എന്ന് കരുതിയാണ് ഞാൻ പരാതിയുമായി ഇറങ്ങിയത്. പക്ഷേ എന്റെ ദുർഗതി ഇപ്പോഴും തുടരുന്നു.

പാവപ്പെട്ടവർക്ക് നീതി നിഷേധിക്കപ്പെടുകയാണ്. അങ്ങനെയുള്ളവർ പരാതി കൊടുക്കരുത് എന്നേ ഞാൻ എല്ലാരോടും പറയൂ. വൈകിയ നീതി, കിട്ടാത്ത നീതിക്ക് തുല്യമാണ്. വലിയ സ്ഥാനത്തിരിക്കുന്ന ആളുകളെ അനുകൂലിക്കാനും മറ്റും ധാരാളം ആളുകളുണ്ടാകും. ഇത്രയും ദിവസം കൊണ്ട് തന്നെ എനിക്ക് മതിയായി. അനുഭവിക്കാനുള്ളതിൻെറ അങ്ങേയറ്റം ഞാൻ അനുഭവിച്ചു. ഈ ഗതി ആർക്കും വരരുതേ എന്ന് കരുതിയാണ് ഞാൻ പരാതിയുമായി ഇറങ്ങിയത്. പക്ഷേ എന്റെ ദുർഗതി ഇപ്പോഴും തുടരുന്നു. അതിജീവിത പറഞ്ഞ് നിർത്തി.

നിയമത്തിലും നീതിയിലുമൊന്നും വിശ്വാസമില്ല- അതിജീവിതയുടെ അമ്മ

മകളുടെ ജീവിതം ഇനി തിരിച്ചുപിടിക്കാൻ പറ്റില്ല എന്ന സാഹചര്യത്തിൽ ആണ് പരാതിയുമായി മുന്നോട്ട് വന്നതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. എന്നും നിയമത്തിലും നീതിയിലുമാണ് വിശ്വസിച്ചത്. പക്ഷേ ഇപ്പോൾ ആ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. എഫ്ഐആർ ഇട്ട ദിവസം ഫോണില്‍ വിളിച്ച് കരഞ്ഞ മനു 22 തവണയാണ് എന്നോട് മാപ്പ് പറഞ്ഞത്. ആ ഓഡിയോ അടക്കമുള്ള തെളിവുകളുണ്ട്. അതെല്ലാം വക്കീലിനെ ഏല്‍പ്പിച്ചിട്ടുണ്ട്. അപ്പുറത്ത് വലിയ ആളുകളാണെങ്കിൽ എന്താണ് സംഭവിക്കുക എന്ന് ഇപ്പോഴാണ് മനസ്സിലായത്. 64 ദിവസം ആണ് ഞങ്ങൾ ഇതിന് പിന്നാലെ നടന്നത്. പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് മനഃപൂർവം വൈകിപ്പിക്കുന്നെന്നാണ് പലപ്പോഴും ഞങ്ങള്‍ക്ക് തോന്നിയത്.

സ്വാധീനമുള്ളവർക്കെതിരെ പരാതിയുമായി ഒരു അമ്മയും പോകരുതെന്ന പാഠമാണ് ഇതോടെ ഞാന്‍ പഠിച്ചത്. പകരം അപ്പോൾ തന്നെ പരിഹാരം കണ്ടെത്തുക. അതായത് അയാളെ അപ്പോൾ തന്നെ തീർക്കണം. അതിന് പറ്റിയില്ലെങ്കിൽ മിണ്ടാതെ വീട്ടിലിരിക്കണം.

സ്വാധീനമുള്ളവർക്കെതിരെ പരാതിയുമായി ഒരു അമ്മയും പോകരുതെന്ന പാഠമാണ് ഇതോടെ ഞാന്‍ പഠിച്ചത്. പകരം അപ്പോൾ തന്നെ പരിഹാരം കണ്ടെത്തുക. അതായത് അയാളെ അപ്പോൾ തന്നെ തീർക്കണം. അതിന് പറ്റിയില്ലെങ്കിൽ മിണ്ടാതെ വീട്ടിലിരിക്കണം. -പോരാടി മടുത്ത ആ അമ്മ തളർച്ചയോടെ പറഞ്ഞവസാനിപ്പിച്ചു

logo
The Fourth
www.thefourthnews.in