ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; വിദ്യാർഥികളെ പിന്തുണച്ച് ഫഹദ് ഫാസിൽ, സമരക്കാർ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാണും

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; വിദ്യാർഥികളെ പിന്തുണച്ച് ഫഹദ് ഫാസിൽ, സമരക്കാർ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാണും

ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവുമായി ഇന്ന് വിദ്യാർഥികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടൻ ഫഹദ് ഫാസിൽ. താൻ സമരം ചെയ്യുന്ന കുട്ടികൾക്കൊപ്പമാണെന്ന് ഫഹദ് ഫാസിൽ വ്യക്തമാക്കി. ചർച്ച ചെയ്ത് വിഷയത്തിൽ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. ഡയറക്ടർ രാജി വെച്ചതായും അറിഞ്ഞു. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് വിദ്യാർഥികൾക്ക് പഠനം തുടരാൻ സാധിക്കട്ടെ എന്നും ഫഹദ് ഫാസിൽ പറഞ്ഞു. 'തങ്കം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഫഹദ് നിലപാട് വ്യക്തമാക്കിയത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; വിദ്യാർഥികളെ പിന്തുണച്ച് ഫഹദ് ഫാസിൽ, സമരക്കാർ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാണും
കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കർ മോഹന്‍ രാജി വെച്ചു; പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുറത്തേക്ക്

അതേസമയം, വിദ്യാർഥികളുടെ സമരം അവസാനിപ്പിക്കുന്നതിനെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവുമായി ഇന്ന് വിദ്യാർഥികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർഥിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളുടെയും ജീവനക്കാരുടെയും  ജാതി വിവേചന ആരോപണങ്ങള്‍ക്ക് പിന്നാലെ ഡയറക്ടര്‍ ശങ്കര്‍ മോഹൻ രാജി വെച്ചിരുന്നു. തുടർന്ന് പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിവാദം; വിദ്യാർഥികളെ പിന്തുണച്ച് ഫഹദ് ഫാസിൽ, സമരക്കാർ ഇന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയെ കാണും
ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചു; പുതിയ ഡയറക്ടര്‍ക്കായി സെര്‍ച്ച് കമ്മിറ്റി

സംവരണ തത്വങ്ങള്‍ അട്ടിമറിച്ചു, വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ജാതിവിവേചന നടപടിയെടുത്തു എന്നീ ആരോപണങ്ങളില്‍ ഊന്നിയാണ് ഡയറക്ടർക്കെതിരെ വിദ്യാര്‍ഥികള്‍ ഡിസംബര്‍ അഞ്ചിന് സമരം ആരംഭിച്ചത്. പിന്നാലെ കലാ-സാമൂഹിക, രാഷ്ട്രീയ രംഗത്തുള്ള പലരും വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ സമരം 48 ദിവസം പിന്നിട്ടപ്പോഴാണ് ഡയറക്ടറുടെ രാജി. കാലാവധി തീര്‍ന്നതിനാലാണ് താന്‍ രാജിവച്ചതെന്നും വിവാദങ്ങളുമായി ബന്ധമില്ലെന്നുമാണ് ശങ്കര്‍ മോഹന്‍ വിശദീകരിച്ചത്.

അക്കാദമിക പരിഷ്‌കരണം അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ്‌ വിദ്യാർഥികൾ ഇപ്പോൾ സമരം തുടരുന്നത്‌. 15 ആവശ്യങ്ങളാണ് വിദ്യാർഥികൾ മുന്നോട്ട് വെച്ചത്. അതിൽ ഒന്നാമത്തെ ആവശ്യമായിരുന്നു ശങ്കർ മോഹനെ പുറത്താക്കുക എന്നത്. ബാക്കിയുള്ള ആവശ്യങ്ങൾ സംബന്ധിച്ച് ഇന്ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ തീരുമാനമാകുമെന്നാണ് വിദ്യാർഥികളുടെ പ്രതീക്ഷ.

logo
The Fourth
www.thefourthnews.in