കണ്ണൂരിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ

കണ്ണൂരിൽ ഒരു വീട്ടിൽ അഞ്ച് പേർ മരിച്ച നിലയിൽ

മരിച്ചത് യുവതിയും മൂന്ന് കുട്ടികളും യുവതിയുടെ കാമുകനും

കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുചാലില്‍ ശ്രീജ, മക്കളായ സൂരജ്, സുരഭി, സുജിത്, ശ്രീജയുടെ കാമുകൻ ഷാജി എന്നിവരെയുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീജയും കാമുകനായ ഷാജിയും രണ്ടാഴ്ച മുൻപാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്

കുട്ടികളെ കൊലപ്പെടുത്തി ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് നിഗമനം. കുട്ടികളുടെ മൃതദേഹം സ്റ്റെയര്‍കേസില്‍ കെട്ടിതൂക്കിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

കുട്ടികളായ സൂരജ് (12),സുജിന്‍ (10),സുരഭി (8) എന്നിവർ ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളാണ്. ഷാജിയ്ക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in