മൂന്നു പെൺമക്കളുടെ കഴുത്തറുത്തശേഷം പിതാവ്  തൂങ്ങിമരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

മൂന്നു പെൺമക്കളുടെ കഴുത്തറുത്തശേഷം പിതാവ് തൂങ്ങിമരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

13 ഉം 10 ഉം 7 ഉം വയസ്സുള്ള പെൺകുട്ടികൾക്കാണ് പരുക്കേറ്റത്

കോട്ടയം രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ചേറ്റുകുളം സ്വദേശി ജോമോനാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പെൺകുട്ടികളിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

സ്കൂൾ വിദ്യാർത്ഥിനികളായ 13 ഉം 10 ഉം 7 ഉം വയസ്സുള്ള പെൺകുട്ടികൾക്കാണ് പരുക്കേറ്റത്. ഇതിൽ ഏഴു വയസ്സുകാരിയുടെ നില അതീവ ഗുരുതരം. പരുക്കേറ്റ പെൺ കുട്ടികൾ സമീപത്തുള്ള ബന്ധുവീട്ടിലേക്ക് പ്രാണരക്ഷാർഥം എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പോലീസെത്തി പരിശോധിച്ചപ്പോഴാണ് ജോമോനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ ജോമോനെ കണ്ടെത്തിയത്.

മൂന്നു പെൺമക്കളുടെ കഴുത്തറുത്തശേഷം പിതാവ്  തൂങ്ങിമരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം
അന്ധയായ അമ്മയെ വിമാനത്തിൽ തനിച്ചാക്കി; വിസ്താരക്കെതിരെ ആരോപണവുമായി യുവാവ്, മാപ്പ് പറഞ്ഞ് എയർലൈന്‍സ്

ഭാര്യ ഉപേക്ഷിച്ചുപോയ ശേഷം മൂന്ന് പെൺമക്കളുമൊത്താണ് ജോമോൻ കഴിഞ്ഞ ഒന്നര വർഷമായി താമസിച്ചിരുന്നത്. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണമാരംഭിച്ചു.

logo
The Fourth
www.thefourthnews.in