വനിതാ ഡോക്ടറുടെ കൊലപാതകം: ഹൈക്കോടതി ഇടപെടല്‍, പ്രത്യേക സിറ്റിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

വനിതാ ഡോക്ടറുടെ കൊലപാതകം: ഹൈക്കോടതി ഇടപെടല്‍, പ്രത്യേക സിറ്റിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനിയിലിരിക്കെയാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്

കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്ന കേസില്‍ ഇന്ന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് സിറ്റിങ് നടത്തുക. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം സംബന്ധിച്ച ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് വനിതാ ഡോക്ടര്‍ കൊല്ലപ്പെടുന്നത്. ഈ സാഹചര്യം പരിഗണിച്ചാണ് ഇന്ന് പ്രത്യേക സിറ്റിങ്.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തു. ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കമ്മീഷൻ അംഗം വികെ ബീനാകുമാരിയുടേതാണ് നിര്‍ദേശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

വനിതാ ഡോക്ടറുടെ കൊലപാതകം: ഹൈക്കോടതി ഇടപെടല്‍, പ്രത്യേക സിറ്റിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം: ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപക പ്രതിഷേധത്തിലേക്ക്

അടിപിടി കേസില്‍ പോലീസ് പിടിയിലായ പ്രതി സന്ദീപിനെ വൈദ്യ പരിശോധനയ്ക്കായിട്ടായിരുന്നു താലൂക്ക് ആശിപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡോക്ടര്‍ സന്ദീപിന്റെ ദേഹത്തെ മുറിവ് തുന്നിക്കെട്ടുന്നതിനിടയിലാണ് ആക്രമണം നടന്നത്.

ആറോളം തവണ സന്ദീപ് വന്ദനയെ കുത്തിയെന്നാണ് റിപ്പോര്‍ട്ട്. തടയാന്‍ ശ്രമിച്ച പോലീസുകാരുള്‍പ്പെടെയുള്ളര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ആശുപത്രിയിലെ ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്‌ഐ മണിലാല്‍ എന്നിവര്‍ക്കും കുത്തേറ്റു. യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്ന് പുലര്‍ച്ചെ നാലരെയോടൊയാണ് സംഭവം നടന്നത്.ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും

വനിതാ ഡോക്ടറുടെ കൊലപാതകം: ഹൈക്കോടതി ഇടപെടല്‍, പ്രത്യേക സിറ്റിങ്; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍
വനിത ഡോക്ടറെ കൊലപ്പെടുത്തിയത് അധ്യാപകന്‍; ആറ് തവണ കുത്തി, തടയാന്‍ ശ്രമിച്ചവരേയും ആക്രമിച്ചു

നെടുമ്പന സ്‌കൂളിലെ അധ്യാപകനായ സന്ദീപ് ലഹരി മുക്തചികിത്സയില്‍ കഴിയുന്ന വ്യക്തിയാണ് എന്നാണ് വിവരം. നിലവില്‍ അധ്യാപക ജോലിയില്‍ നിന്നും സസ്പെന്‍ഷനിലായ ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്നും കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയതാണ്. ഇന്ന് പുലര്‍ച്ചെ നാട്ടുകാരും വീട്ടുകാരുമായി അടിപിടി ഉണ്ടായതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. നാട്ടുകാരുമായുളള സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

പ്രതിയുടെ ആക്രമണത്തില്‍ പരുക്കേറ്റ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഡോക്ടര്‍മാരുടെ സംഘടന രംഗത്തെത്തി. സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഐഎംഎ അറിയിച്ചത്.

logo
The Fourth
www.thefourthnews.in