കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം

കൊച്ചി കളമശ്ശേരി കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഒക്ടോബർ 29ന് രാവിലെ 9.45നാണ് സ്ഫോടനമുണ്ടായത്

ഒക്ടോബർ 29ന് കളമശ്ശേരിയിൽ നടന്ന യഹോവാ സാക്ഷികളുടെ യോഗത്തിൽ നടന്ന സ്‌ഫോടനത്തിൽ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അഞ്ചു ലക്ഷം ധനസഹായം അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ്‌ തീരുമാനം. സ്വകാര്യ ആശുപത്രികളിലുൾപ്പെടെ ചികിത്സയിൽ കഴിയുന്ന എല്ലാവരുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കും.

കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം
കളമശേരി സ്‌ഫോടനം; ബോംബ് ട്രിഗര്‍ ചെയ്ത റിമോട്ട് ഉള്‍പ്പടെ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്

സംഭവസ്ഥലത്ത് വച്ച് രണ്ട് സ്ത്രീകൾ മരണപ്പെട്ടിരുന്നു. ശേഷം ചികിത്സയിലിരുന്ന 12 വയസുകാരിയായ കുട്ടിയും അവസാനം എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലിരുന്ന 69 വയസുകാരിയായ മോളി ജോയിയും മരിച്ചതോടുകൂടി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായിരുന്നു. 26 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

കൊച്ചി കളമശ്ശേരി കൺവെൻഷൻസെന്ററിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തില്‍ ഒക്ടോബർ 29ന് രാവിലെ 9.45നാണ് സ്ഫോടനമുണ്ടായത്. സംഭവസ്ഥലത്തുതന്നെ മരിച്ച ഒരു സ്ത്രീയെ ആദ്യം തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു. ദുരൂഹതകൾക്കൊടുവിൽ ഡൊമിനിക് മാർട്ടിൻ എന്ന വ്യക്തി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പോലീസിൽ കീഴടങ്ങുകയായിരുന്നു. റീമോർട് കണ്ട്രോൾ ഉപയോഗിച്ചാണ് മൂന്നു താവനകളിലായി സ്ഫോടനം നടത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞിരുന്നു. ആദ്യം വിശ്വസിക്കാതിരുന്ന പോലീസ് ഡൊമിനിക് മാർട്ടിൻ തന്നെ തെളിവുകൾ ഹാജരാക്കിയതിനു ശേഷമാണ് ഇയാൾ പ്രതിയാണെന്ന് ഉറപ്പിക്കുന്നത്.

കളമശ്ശേരി സ്‌ഫോടനം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം
കളമശേരി സ്ഫോടനം: പ്രതി മാര്‍ട്ടിനുമായി തെളിവെടുപ്പ്, വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്

"യഹോവയുടെ സാക്ഷികള്‍ നടത്തിയ കണ്‍വെന്‍ഷനില്‍ ഒരു ബോംബ് സ്ഫോടനം ഉണ്ടാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചുവെന്നും എനിക്ക് കൃത്യമായിട്ട് അറിയാം. അതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുകയാണ്" എന്ന് പറഞ്ഞ് മാർട്ടിന്‍ ഫെയ്സ്ബുക്കില്‍ വിഡിയോ പങ്കുക്കുകയായിരുന്നു. ശേഷം തൃശൂർ കൊടകര പോലീസ് സ്റ്റേഷനില്‍ മാർട്ടിന്‍ ഹാജരാകുകയായിരുന്നു.

logo
The Fourth
www.thefourthnews.in