എയ്ഡഡ്, സർക്കാർ സ്കൂളുകളിലെ പ്രധാനാധ്യാപകർ വലിയ പ്രതിസന്ധിയിലാണ്. എല്ലാ ബാധ്യതയും വ്യക്തിപരമായി ഞങ്ങൾക്കാണ്. ഉച്ചക്കഞ്ഞിക്ക് തരുന്ന പൈസ പോലും കൂട്ടുന്നുമില്ല." പ്രധാനാധ്യാപകനായ ബെന്നി പറയുന്നു. ഇത് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ അവസ്ഥയാണ്. ഉച്ചക്കഞ്ഞിക്ക് 2006 ൽ നിശ്ചയിച്ച, ഒരു കുട്ടിക്ക് ആറ് രൂപ എന്ന നിരക്ക് സർക്കാർ ഇനിയും വർധിപ്പിച്ചിട്ടില്ല. ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും, എല്ലാ ദിവസവും ചുരുങ്ങിയത് രണ്ട് കറികളും കുട്ടികൾക്ക് ലഭ്യമാക്കണം. വിലക്കയറ്റത്തിന്റെ സാഹചര്യത്തിൽ ഉച്ചക്കഞ്ഞി വിതരണത്തിന് സ്വന്തം കയ്യിൽ നിന്നോ അല്ലെങ്കിൽ സ്പോൺസർമാരിൽ നിന്നോ പണം കണ്ടെത്തേണ്ട സാഹചര്യമാണ് പ്രധാനാധ്യാപകർക്ക് നിലവിലുള്ളത്. ഇതിനുപുറമെ പാഠപുസ്തക വിതരണത്തിലും ബാധ്യത വരുന്നു. കട ബാധ്യതകളിൽ നിന്ന് തങ്ങളെ രക്ഷിക്കണമെന്നും ഉച്ചക്കഞ്ഞിയുടെ തുക വർധിപ്പിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയില്ലാത്തതിൽ പ്രതിഷേധത്തിലാണ് അധ്യാപകർ. കെ പി എസ് എച്ച് എ യുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ഇവർ