നടനും മോഡലുമായ ഷിയാസ് കരീമിനെനെതിരേ പീഡന പരാതിയില്‍ കേസ്; പരാതിക്കാരി എറണാകുളത്തെ ജിം ട്രെയിനര്‍

നടനും മോഡലുമായ ഷിയാസ് കരീമിനെനെതിരേ പീഡന പരാതിയില്‍ കേസ്; പരാതിക്കാരി എറണാകുളത്തെ ജിം ട്രെയിനര്‍

വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നു എന്നാണ് പരാതിയില്‍ പറയുന്നത്

ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിന് എതിരെ പീഡന പരാതിയില്‍ പൊലീസ് കേസ്. കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് താലൂക്കിലെ തീരദേശ സ്വദേശിനിയാണ് പരാതിക്കാരി. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് ചന്തേര പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളത്തെ ജിമ്മില്‍ വര്‍ഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതി കൂടിയാണ് പരാതിക്കാരി.

ജിമ്മില്‍ വച്ചാണ് ഷിയാസ് കരീമുമായി പരിചയത്തിലായത്. വിവാഹ വാഗ്ദാനം നല്‍കി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നു എന്നാണ് പരാതിയില്‍ പറയുന്നത്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് ചന്തേര പോലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി എന്നാണ് പ്രാഥമികഘട്ടത്തില്‍ അറിയാന്‍ കഴിയുന്നത്.

എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇന്‍സ്പെക്ടര്‍ ജിപി മനുരാജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ബിഗ് ബോസ് മലയാളത്തിന്റെ അരങ്ങേറ്റ സീസണില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ ഒരാളായാണ് ഷിയാസ് കരീം എത്തുന്നത്. ഇത് വഴി ഫൈനലിസ്റ്റുകളില്‍ ഒരാളാകാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. മോഡലിംഗിലൂടെയാണ് മിനി സ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ഷിയാസ് കരീം എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക്കിലും സജീവസാന്നിധ്യമാണ്.

logo
The Fourth
www.thefourthnews.in